• July 28, 2021

വരനെ ആവശ്യമുണ്ട്; ടീസറല്ല ആദ്യമെത്തിയത് വീഡിയോ സോങ്

 വരനെ ആവശ്യമുണ്ട്;  ടീസറല്ല ആദ്യമെത്തിയത് വീഡിയോ സോങ്

ദുല്‍ഖര്‍ സല്‍മാനും ശോഭനയും സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ്
പുറത്തെത്തി. നവരാത്രിക്ക് ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്ന ഒരു തമിഴ് ബ്രാഹ്മണ ഗൃഹമാണ് പശ്ചാത്തലം. സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ആ കോമ്പിനേഷനിലെ താരങ്ങളെല്ലാം പുറത്തെത്തിയ പാട്ടില്‍ അണിനിരക്കുന്നുണ്ട്.

കാര്‍ത്തിക്കും ചിത്രയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മ, ഡോ. കൃതയ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തില്‍ എത്തുന്ന ചിത്രം, സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന ചിത്രം തുടങ്ങി പ്രഖ്യാപനസമയം മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ഇത്. ഉര്‍വ്വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം മുകേഷ് മുരളീധരന്‍.

അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭവും ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related post