• October 22, 2021

ലോക്ഡൗണ്‍; പിടിച്ചെടുത്ത വാഹനങ്ങള്‍ തിരികെ നല്‍കിത്തുടങ്ങി

 ലോക്ഡൗണ്‍; പിടിച്ചെടുത്ത വാഹനങ്ങള്‍ തിരികെ നല്‍കിത്തുടങ്ങി

ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരികെ നല്‍കിത്തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വാഹനങ്ങള്‍ തിരികെ നല്‍കിത്തുടങ്ങിയത്. വാഹനങ്ങള്‍ താല്‍ക്കാലികമായി വിട്ടുനല്‍കണമെന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് വാഹനങ്ങള്‍ തിരികെ നല്‍കുന്നത്. ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കണമന്ന് സത്യവാങ്മൂലം ഉടമയില്‍ നിന്ന് എഴുതി വാങ്ങിയ ശേഷമാണ് വാഹനങ്ങള്‍ വിട്ടു നല്‍കിയത്.

ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം നല്‍കും. ഏകദേശം 230 വാഹനങ്ങളാണ് പരവൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. പിടിച്ചെടുത്ത സമയം, വാഹനം ഓടിച്ചയാള്‍, ആധാര്‍ കാര്‍ഡും പകര്‍പ്പും വാഹനത്തിന്റെ രേഖകള്‍ എന്നിവയുമായാണ് സ്റ്റേഷനില്‍ ഹാജരാകേണ്ടത്. 18 വരെ വാഹനങ്ങള്‍ തിരികെ നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ 8 ദിവസങ്ങള്‍ക്കു ശേഷം ഉടമയ്ക്ക് തിരികെ നല്‍കുമെന്നും സാമൂഹിക അകലം പാലിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും വാഹനങ്ങള്‍ വിട്ടു നല്‍കുന്നത് എന്നും എസ്‌ഐ വി. ജയകുമാര്‍ അറിയിച്ചു.

Related post