• October 28, 2021

ക്യാപ്റ്റനു ശേഷം ”വെള്ളം ” വുമായി പ്രജേഷ് സെന്‍ -ജയസൂര്യ കൂട്ട് കെട്ട് വീണ്ടും

 ക്യാപ്റ്റനു ശേഷം  ”വെള്ളം ” വുമായി പ്രജേഷ് സെന്‍ -ജയസൂര്യ കൂട്ട് കെട്ട് വീണ്ടും

ഫുട്‌ബോള്‍ ഇതിഹാസം വി.പി സത്യന്റെ ജീവിതം അഭ്രപാളിയിലെത്തിയ ക്യാപ്റ്റനുശേഷം സംവിധായകന്‍ പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ‘വെള്ളം ദ എസന്‍ഷ്യല്‍ ഡ്രിങ്കിന്റെ’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, സംയുക്ത മേനോന്‍, ജയസൂര്യ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുന്നത്.


ഒരു കല്‍പ്പണിക്കാരനായാണ് ജയസൂര്യ ചിത്രത്തിലെത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.
”ഞാന്‍ ഇതുവരെ ചെയ്തതില്‍വെച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് വെള്ളത്തിലെ നായകന്‍…നമുക്കിടയില്‍ ജീവിക്കുന്ന ഒരു മനുഷ്യന്റെ വ്യത്യസ്തമായ ഭൂതകാലം അതാണ് ഈ വെള്ളം …’ ഒരു കാര്യം ഉറപ്പ് തരാന്‍ കഴിയും നമ്മുടെ കുടുംബത്തില്‍,അല്ലെങ്കില്‍ കൂട്ടുകാരില്‍ ,അതുമല്ലെങ്കില്‍ നമ്മുടെ പരിചയത്തില്‍ ഇയാളുടെ സ്വഭാവം ഉള്ള ഒരാള്‍ കാണും തീര്‍ച്ച’- ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് ജയസൂര്യ ഫേസ് ബുക്കില്‍ കുറിച്ചു.

സംയുക്ത മേനോനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ജയസൂര്യയും സംയുക്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വെള്ളം’ എന്ന പ്രത്യേകതയുമുണ്ട് .സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂര്‍, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്‌നേഹ പാലേരി, പ്രിയങ്ക, ജോണി ആന്റണി, ജിന്‍സ് ഭാസ്‌കര്‍, സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു പി. നായരും ജോണ്‍ കുടിയാന്‍മലയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

്.

Related post