• June 18, 2021

പ്രതീക്ഷയുടെ തിരി നാളമായി വിക്‌റ്റേഴ്‌സ്

 പ്രതീക്ഷയുടെ തിരി നാളമായി വിക്‌റ്റേഴ്‌സ്

മഹാമാരിയുടെ നടുവില്‍ നില്‍ക്കുമ്പോഴും പ്രതീക്ഷയുടെ അധ്യയനവര്‍ഷം തുറന്ന വിക്ടേഴ്സ് ചാനല്‍ വമ്പന്‍ ഹിറ്റ്. ടിവിയിലും യൂട്യൂബിലും ഫേസ്ബുക്കിലുമായി ലക്ഷക്കണക്കിനാളുകളാണ് ചാനലിനെ പിന്തുടരുന്നത്. വിക്ടേഴ്സിന്റെ യൂട്യൂബ് ചാനല്‍ രണ്ടു ദിവസത്തിനിടെ 5.90ലക്ഷം പേരാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും മുന്‍പ് 12000 ആയിരുന്നു. യൂട്യുബിലും ഫേസ്ബുക്കിലും ക്ലാസുകള്‍ നിമിഷം കൊണ്ട് വൈറലാകുന്നു. ഓരോ ക്ലാസും കഴിയുമ്പോള്‍ ലക്ഷങ്ങളാണ് കാഴ്ചക്കാര്‍.

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം സമൂഹമാകെ വിക്ടേഴ്സ് എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചു. എല്‍പി ക്ലാസുകളാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കണ്ടതും ഷെയര്‍ ചെയ്തതും. ആദ്യ ദിനം തന്നെ തരംഗമായി മാറിയ സായി ടീച്ചറുടെ ക്ലാസ്സ് യൂട്യൂബില്‍മാത്രം 20 ലക്ഷത്തോളം പേരാണ് കണ്ടത്. രണ്ടാം ദിവസത്തെ ക്ലാസ്സ് ആറര ലക്ഷത്തിലേറെ പേര്‍ കണ്ടു. ഓരോ മിനിറ്റിലും ചാനല്‍ പിന്തുടരുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. രണ്ടു ദിവസംകൂടി കഴിഞ്ഞാലേ ഓണ്‍ലൈന്‍ ഫ്‌ലാറ്റ്‌ഫോമുകളിലെ കാഴ്ചക്കാരുടെയും വരിക്കാരുടെയും എണ്ണം ഒരു പരിധിവരെയെങ്കിലും അനുമാനിക്കാനാകുവെന്ന് കെറ്റ് വിക്ടേഴ്‌സ് സിഇഒ കെ അന്‍വര്‍ സാദത്ത് പറഞ്ഞു.

Related post