• December 3, 2021

പ്രതിഫലം 100 കോടി; തലൈവരെ പിറകിലാക്കി വിജയ്

 പ്രതിഫലം 100 കോടി; തലൈവരെ പിറകിലാക്കി വിജയ്

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി വിജയ്. ഇതുവരെ രജനികാന്താണ് പ്രതിഫലത്തില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ നിന്നത്. ദര്‍ബാര്‍ എന്ന പുതിയ ചിത്രത്തിന് 90 കോടി രൂപയാണ് രജനി പ്രതിഫലം വാങ്ങിയത്. ലൈകയാണ് ആ സിനിമ നിര്‍മ്മിക്കുന്നത്. എന്നാല്‍ പുതിയ ചിത്രത്തിലൂടെ രജനിയെയും മറികടക്കുകയാണ് വിജയ്.

മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നിങ്ങനെ തുടര്‍ച്ചയായി മെഗാഹിറ്റുകളോടെയാണ് പ്രതിഫലത്തില്‍ രജനീകാന്തിനെ വിജയ് കടത്തിവെട്ടിയത്. ഇതുവരെ പേരിടാത്ത സണ്‍പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയുടെ പ്രതിഫലം 100കോടിയാണെന്നാണ് റിപ്പോര്‍ട്ട്. വിജയ് ഈ ചിത്രത്തിനായി 50 കോടി രൂപ അഡ്വാന്‍സ് വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related post