• July 27, 2021

വിക്രം ലാന്‍ഡറിൻ്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, ചെന്നൈ സ്വദേശിക്ക് അഭിനന്ദനങ്ങളുമായി നാസ

 വിക്രം ലാന്‍ഡറിൻ്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, ചെന്നൈ   സ്വദേശിക്ക് അഭിനന്ദനങ്ങളുമായി നാസ

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ഉപഗ്രഹമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ചന്ദ്രോപരിതലത്തില്‍ നാസ കണ്ടെത്തി. ലൂണാര്‍ റിക്കണിസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഓബിറ്റര്‍) എന്ന നാസയുടെ ചാന്ദ്ര ഉപഗ്രഹമാണ് ് അവശിഷ്ടങ്ങളും ഇടിച്ചിറങ്ങിയ സ്ഥലവും കണ്ടെത്തിയത്. ചെന്നെ സ്വദേശിയായ ശാസ്ത്രഞ്ജന്‍ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് ഈ കണ്ടെത്തലിനു പിന്നില്‍.21 കഷ്ണങ്ങളായി ചിന്നിചിതറിയ നിലയില്‍ ചന്ദ്രോപരിതലത്തിന്റെ ദക്ഷിണധ്രുവത്തിനടുത്താണ് ലാന്‍ഡര്‍ കണ്ടെത്തിയത്.
സെപ്റ്റംബര്‍ 7നാണ് സേഫ് ലാന്‍ഡിങ്ങിനിടെ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെയും ലാന്‍ഡര്‍ പതിക്കുമ്പോള്‍ ചന്ദ്രോപരിതലത്തിലെ മണ്ണിനുണ്ടായ വ്യത്യാസങ്ങളും പഠനവിധേയമാക്കിയുള്ള ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. ശാസ്ത്രജ്ഞനായ ഷണ്‍മുഖസുബ്രഹ്മണ്യന്‍ ലാന്‍ഡര്‍ പതിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് നിഗമനത്തിലെത്തിയത്. വിവരങ്ങള്‍ ഷണ്‍മുഖ നാസയ്ക്ക് കൈമാറിയെങ്കിലും കൂടുതല്‍ വ്യക്തത ആവശ്യമായതിനാല്‍ നാസ വിവരം പുറത്ത് വിട്ടിരുന്നില്ല. പ്രദേശത്തിന്റെ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ എല്‍ആര്‍ഒ പകര്‍ത്തിയതു കൂടി പഠന വിധേയമാക്കിയ ശേഷമാണ് ഷണ്‍മുഖയുടെ കണ്ടെത്തല്‍ നാസ ശരിവച്ചത്.

Related post