• October 23, 2021

കൊവിഡ് 19: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കുമെന്ന് സൂചന

 കൊവിഡ് 19: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കുമെന്ന് സൂചന

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കുമെന്ന് സൂചന. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മറ്റു കായിക ഇനങ്ങള്‍ പോലെ ക്രിക്കറ്റ് മത്സരങ്ങളും ആഗോളതലത്തില്‍ റദ്ദാക്കിയതോടെ ബി.സി.സി.ഐ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇതോടെയാണ് ബി.സി.സി.ഐ കരാറിലുള്ള ക്രിക്കറ്റ് താരങ്ങള്‍ക്കും ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന താരങ്ങള്‍ക്കും സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത തെളിയുന്നത്.

കളിക്കാരുടെ ശമ്പളം കുറക്കുന്നത് ശരിയല്ലെന്ന് അറിയാമെങ്കിലും നിലവിലെ അസാധാരണ സാഹചര്യങ്ങള്‍ അതിലേക്കാണ് നയിക്കുന്നതെന്ന സൂചനയാണ് ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് മല്‍ഹോത്ര നല്‍കിയത്. ഐ.പി.എല്‍ റദ്ദാക്കിയാല്‍ മൂവായിരം കോടി രൂപയാണ് ബി.സി.സി.ഐക്ക് നഷ്ടമുണ്ടാവുക. ആസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് നടന്നില്ലെങ്കില്‍ ഐ.സി.സിയില്‍ നിന്നും ഫണ്ട് ലഭിക്കുകയുമില്ല.

Related post