• June 18, 2021

വെര്‍ച്വല്‍ നിയമസഭക്ക് സാധ്യത ;നടപ്പാക്കാനായാല്‍ ഇന്ത്യയില്‍ ആദ്യത്തേത്

 വെര്‍ച്വല്‍ നിയമസഭക്ക് സാധ്യത ;നടപ്പാക്കാനായാല്‍ ഇന്ത്യയില്‍ ആദ്യത്തേത്

സെപ്റ്റംബറിനു മുന്‍പ് കോവിഡ് ഭീതി പൂര്‍ണമായി ഒഴിഞ്ഞില്ലങ്കില്‍ നിയമസഭാ സമ്മേളനം വെര്‍ച്വല്‍ ആയി നടത്താന്‍ ആലോചന. കഴിഞ്ഞ സമ്മേളനം മാര്‍ച്ച് 13ന് അവസാനിച്ചതിനാല്‍ ഭരണഘടനാ വ്യവസ്ഥയനുസരിച്ച് സെപ്റ്റംബര്‍ 13ന് അകം സഭ ചേരേണ്ടതുണ്ട്. കോവിഡ് ഭീഷണി അപ്പോഴേക്കും അവസാനിക്കുമെന്നു പ്രതീക്ഷയില്ലാത്തതിനാലാണു സഭ ചേരാന്‍ ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കുന്നത്.

സഭയിലെ ഇരിപ്പിടങ്ങളുടെ ഇപ്പോഴത്തെ ക്രമീകരണം അനുസരിച്ച് എം എല്‍എമാര്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയില്ല. ഇരിപ്പിടങ്ങള്‍ തമ്മില്‍ 180സെന്റിമീറ്റര്‍ അകലം ഇല്ലാത്തതാണു കാരണം. അപ്പോള്‍ ഇരിപ്പിടങ്ങളുടെ ക്രമീകരണത്തില്‍ മാറ്റം വരുത്തേണ്ടി വരും. ഇതു വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാലാണ് വെര്‍ച്വല്‍ സഭ പരിഗണിക്കുന്നത്. ഉദ്യോഗസ്ഥര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവരുടെ ഗാലറികളിലും ഇതേ പ്രശ്‌നമുണ്ട്. മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും അവരവരുടെ ഓഫിസുകളിലും സ്പീക്കറും പ്രതിപക്ഷ നേതാവും സഭയിലും എംഎല്‍എമാര്‍ കളക്ടറേറ്റുകളിലും ഇരുന്നുള്ള സംവിധാനമാണ് ആലോചിക്കുന്നത്. കോവിഡ് ഭിഷണി മറികടന്നു സഭ ചേരുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ആലോചനയിലാണെന്നും സ്പീക്കര്‍ പറഞ്ഞു.വെര്‍ച്വല്‍ സഭയാണ് ചേരുന്നതെങ്കില്‍ അത് ഇന്ത്യയില്‍ ആദ്യത്തേതായിരിക്കും.

Related post