• October 23, 2021

വവ്വാലുകളില്‍ കണ്ടെത്തിയത് സാര്‍സ്‌കോവ് 2 അല്ല

 വവ്വാലുകളില്‍ കണ്ടെത്തിയത് സാര്‍സ്‌കോവ് 2 അല്ല

കേരളത്തിലേതടക്കമുള്ള വവ്വാലുകളില്‍ കണ്ടെത്തിയ കൊറോണ വൈറസ് മനുഷ്യര്‍ക്കു ദോഷകാരിയാണെന്നതിനു തെളിവില്ലെന്നു ഗവേഷകര്‍. കൊവിഡിനു കാരണമായ സാര്‍സ്‌കോവ് 2 വൈറസുമായി ഇതിനു ബന്ധമില്ല. അതേസമയം, പകര്‍ച്ചവ്യാധി സാധ്യതയുള്ള വൈറസുകളായി ഇവ പരിണമിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ നിരന്തര നിരീക്ഷണം അനിവാര്യമാണെന്ന് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

പൊതുവേ വൈറസുകള്‍ ഒട്ടേറെ വൈറസുകളുടെ സ്വാഭാവിക കലവറയാണ്; ചിലതു മനുഷ്യരിലേക്കു രോഗം പകര്‍ത്തുമെന്നതു പരിഗണിച്ചാണ് തുടര്‍നിരീക്ഷണം നിര്‍ദേശിച്ചിരിക്കുന്നത്. നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നടന്ന പഠനത്തിലാണ് 4 സംസ്ഥാനങ്ങളിലെ 25 വവ്വാലുകളിലായി കൊറോണ വൈറസ് കണ്ടെത്തിയത്.

10 സംസ്ഥാനങ്ങളിലായിരുന്നു പഠനം. റോസെറ്റസ്, ടെറോപസ് വര്‍ഗത്തില്‍പെട്ട വവ്വാലുകളുടെ മലാശയം, തൊണ്ടയിലെ സ്രവം എന്നിവ പരിശോധിച്ചതില്‍ നിന്നാണ് ഈ കണ്ടെത്തല്‍. ടെറോപസ് വര്‍ഗത്തില്‍പെട്ട വവ്വാലുകളിലാണ് നേരത്തേ നിപ്പ വൈറസ് കണ്ടെത്തിയത്. കേരളത്തിനു പുറമേ ഹിമാചല്‍പ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലെ വവ്വാലുകളിലാണ് വൈറസിനെ കണ്ടെത്തിയത്.

Related post