• May 13, 2021

രണ്ടാം വിവാഹം വാര്‍ഷികം ,ചിത്രങ്ങള്‍ പങ്കുവെച്ച് വിരുഷ്‌ക

 രണ്ടാം വിവാഹം വാര്‍ഷികം ,ചിത്രങ്ങള്‍ പങ്കുവെച്ച് വിരുഷ്‌ക

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയുടെയും ,ബോളിവുഡ് താരം അനുഷ്‌ക ഷര്‍മയുടെയും രണ്ടാം വിവാഹ വാര്‍ഷികമാണിന്ന്. രണ്ടുപേരും ഇന്‍സ്‌ററഗ്രാമില്‍ പങ്കുവെച്ച ചിത്രവും,കുറിപ്പും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
സ്‌നേഹം മാത്രമേ ഞങ്ങള്‍ക്കിടയിലുള്ളൂ..മറ്റൊന്നുമില്ല എന്ന കുറിപ്പോടെയാണ് കോലി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വിക്ടര്‍ ഹ്യൂഗോയുടെ പ്രശസ്തമായ വാക്കുകള്‍ ഉദ്ധരിച്ചാണ് അനുഷ്‌ക കോലിക്ക് വിവാഹ ആശംസ നേര്‍ന്നിരിക്കുന്നത്. വിവാഹ സമയത്തെ ചിത്രമാണ് അനുഷ്‌ക പങ്കുവച്ചിരിക്കുന്നത്.

2017 ഡിസംബര്‍ 11നാണ് ഇരുവരും ഇറ്റലിയില്‍ വെച്ച് വിവാഹിതരായത്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. വിവാഹത്തിന് ശേഷം ഡല്‍ഹിയിലും മുംബൈയിലും ഇരുവരും വന്‍ ആഘോഷങ്ങളോടെ വിരുന്നും നടത്തിയിരുന്നു.

Related post