• June 20, 2021

അച്ഛൻറെ സഹസംവിധായികയായി മകൾ

 അച്ഛൻറെ സഹസംവിധായികയായി മകൾ

ലയാള സിനിമാ സൂപ്പര്‍താരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് ബറോസ്; ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷര്‍. ഒരു ഫാന്റസി ത്രീഡി ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് മറ്റൊരു വാര്‍ത്ത കൂടിയാണ് പുറത്തുവരുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ സംവിധാന സഹായികളായി എത്താന്‍ പോകുന്നവരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ മകളായ വിസ്മയ മോഹന്‍ലാല്‍ ആണ്. നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്. 

Related post