• August 3, 2021

‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ‘ വിസ്മയ മോഹന്‍ലാലിന്റെ പുസ്തകം

 ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ‘ വിസ്മയ മോഹന്‍ലാലിന്റെ പുസ്തകം

താരപുത്രി വിസ്മയ മോഹന്‌ലാലിന്‌റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം കാത്തിരിക്കുന്ന ആരാധകര്‍ക്ക് ചെറിയൊരാശ്വാസം. പക്ഷേ അരങ്ങേറ്റം സിനിമയിലേക്കല്ലെന്ന് മാത്രം. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്
എന്ന പേരില്‍ പുസ്തകമൊരുക്കുകയാണ് വിസ്മയ. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് വിസ്മയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

പ്രണവ്‌ മോഹന്‍ലാല്‍ അഭിനേതാവും സംവിധായകനുമായി വെള്ളിത്തിരയില്‍ ഉണ്ടെങ്കിലും വിസ്മയ ഇതുവരെ സിനിമ ലോകത്തേക്ക് ചുവടുവെച്ചിട്ടില്ല.

എന്തു തന്നെയായാലും പുസ്തകത്തിന്‌റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആകാംഷയിലാണ് പ്രേക്ഷകര്‍.

Related post