• May 13, 2021

ഫിലിപ്പീൻസിൽ അഗ്നിപർവത സ്ഫോടനം

 ഫിലിപ്പീൻസിൽ അഗ്നിപർവത സ്ഫോടനം

ഫിലിപ്പീൻസിൽ അഗ്നിപർവത സ്ഫോടനം. തലസ്ഥാന നഗരമായ മനിലയ്ക്കു സമീപത്തെ ലുസോൺ ദ്വീപിൽ സ്ഥിതി ചെയ്യുന്ന താൽ അഗ്നിപർവതമാണ് തിങ്കളാഴ്ച പൊട്ടിത്തെറിച്ചത്. ഇതിനോട് അനുബന്ധിച്ച് വിവിധഭാഗങ്ങളിൽ ഭൂചലനവും അനുഭവപ്പെട്ടു.

അഗ്നിപർവത സ്ഫോടനത്തിന്റെ 17 കിലോമീറ്റർ ചുറ്റളവിലുളളവരെ പൂർണമായും ഒഴിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ അഞ്ചുലക്ഷത്തോളം പേർക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.ഇതിനോടകം 240 ഓളം വിമാനസർവീസുകൾ റദ്ദാക്കിയെന്നാണ് വിവരം. സമീപത്തെ തെരുവുകളും വീടുകളും അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായുണ്ടായ ചാരവും മറ്റ് അവശിഷ്ടങ്ങളും മൂലം മൂടിക്കിടക്കുകയാണ്.

Related post