• October 28, 2021

ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ച് തൃണമൂല്‍ നേതാവ്

 ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ച് തൃണമൂല്‍ നേതാവ്

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടി ദേശീയ വക്താവ് ഡെറിക് ഒബ്രിയനാണ് ആംആദ്മിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഒബ്രിയന്‍ പാര്‍ട്ടിയുടെ പിന്തുണ അറിയിച്ചത്.

വിദ്യാഭ്യാസം, വൈദ്യുതി, ആരോഗ്യം എന്നീ രംഗങ്ങളിലെല്ലാം ആംആദ്മി പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ആംആദ്മി പാര്‍ട്ടിക്ക് വളരെ മികവോടെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അരവിന്ദ് കേജ്രിവാളിനും മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്യണമെന്നും ഒബ്രിയന്‍ പറയുന്നു.

രജീന്ദര്‍ നഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നുണ്ട്. എന്നാല്‍ അവിടെ മത്സരിക്കുന്ന രാഘവ് ഛദ്ദക്ക് വോട്ട് നല്‍കണം. രാഘവ് ഛദ്ദ ഉത്സാഹിയും സമര്‍ത്ഥനുമാണെന്നും ഒബ്രിയന്‍ കൂട്ടിച്ചേര്‍ത്തു.

Related post