• October 23, 2021

വൈറ്റില മേല്‍പാലത്തിന്റെ നിര്‍മാണം പുനരാംഭിച്ചു

 വൈറ്റില മേല്‍പാലത്തിന്റെ നിര്‍മാണം പുനരാംഭിച്ചു

വൈറ്റില മേല്‍പാലത്തിന്റെ നിര്‍മാണം പുനരാംഭിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ മാസം പാലത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് കരാര്‍ കമ്പനി പറഞ്ഞിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വന്ന ലോക്ക് ഡൗണ്‍ പ്രഖ്യാപനം തിരിച്ചടിയായി. നിലവില്‍ മഴക്കാലത്തിന് മുന്‍പ് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാര്‍ കമ്പനി. ഇക്കാരണത്താലാണ് ലോക്ക് ഡൗണ്‍ സാഹചര്യത്തിലും, പാലത്തിന്റെ നിര്‍മാണം പുനരാംഭിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം അനുമതി നല്‍കിയത്.

Related post