• December 3, 2021

വാള്‍മാര്‍ട്ട് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നു

 വാള്‍മാര്‍ട്ട് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നു

രാജ്യത്തുനിന്ന് പിൻവാങ്ങുന്നതിന്റെ ഭാഗമായി വാള്‍മാര്‍ട്ട് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നു. ഇന്ത്യയിലെ കമ്പനിയുടെ ആസ്ഥാനമായ ഗുരുഗ്രാമിലെ നൂറുകണക്കിന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് ജോലി നഷ്ടമാകുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സോഴ്‌സിങ്, അഗ്രി-ബിസിനസ്, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ വൈസ് പ്രസിഡന്റുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പുറത്താകും. മുംബൈയിലെ വലിയ ഗോഡൗണ്‍ അടക്കമുള്ള ഓഫീസും അടക്കും.

ഇന്ത്യയിലെത്തി പത്തുവര്‍ഷം പിന്നിട്ടിട്ടും കാര്യമായ വരുമാനം നേടാന്‍ കമ്പനിക്ക് കഴിയാത്തതാണ് ഈ തീരുമാനത്തിനുപിന്നില്‍. 2018ല്‍ കമ്പനി ഫ്‌ളിപ്കാര്‍ട്ടിനെ സ്വന്തമാക്കിരുന്നു. ഫ്‌ളിപ്കാര്‍ട്ടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് വാള്‍മാര്‍ട്ടിന്റെ പുതിയതീരുമാനം.

Related post