• October 22, 2021

കൊറോണയെ തുരത്തും; സെക്രട്ടേറിയറ്റില്‍ വാര്‍ റൂം തുറന്നു

 കൊറോണയെ തുരത്തും; സെക്രട്ടേറിയറ്റില്‍ വാര്‍ റൂം തുറന്നു

സംസ്ഥാനത്തെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ സെക്രട്ടേറിയറ്റില്‍ വാര്‍ റൂം രൂപീകരിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമാണ് സജ്ജമാക്കുന്നത്. സെക്രട്ടറിയേറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളാണ് ഓഫീസാക്കിയത് . പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്റെ നേതൃത്വത്തില്‍ 5 ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കാണ് വാര്‍ റൂമിന്റെ ചുമതല. ആരോഗ്യം., പൊലീസ് , റവന്യു, തദ്ദേശഭരണം, ഗതാഗതം , ഭക്ഷ്യ സിവില്‍ സപ്ലെയ്‌സ് തുടങ്ങിയ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വാര്‍ റൂമിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ക്കാവശ്യായ കാര്യങ്ങളില്‍ ഫലപ്രദമായ ഇടപെടലാണ് പ്രതീക്ഷിക്കുന്നത്. 04712517225 എന്ന ഫോണ്‍ നമ്പറില്‍ വാര്‍ റൂമുമായി ബന്ധപ്പെടാം

Related post