• October 17, 2021

ഒറ്റപ്പെടില്ല, ഞങ്ങളുണ്ട് അല്‍പം തമാശയുമായി: കേരള പൊലീസ്

 ഒറ്റപ്പെടില്ല, ഞങ്ങളുണ്ട് അല്‍പം തമാശയുമായി: കേരള പൊലീസ്


കൊറോണ കാലത്ത് ആശ്വാസമാകാന്‍ കേരള പൊലീസ്. എങ്ങനെയെന്നല്ലേ.. ഫെയ്സ്ബുക്കിലൂടെ. ലോക്ക് ഡൗണില്‍ ലോക്കായി പോയ മലയാളികളോട് കേരളാ പോലീസ് പറയുന്നു ഞങ്ങളുണ്ട് കൂടെ തമാശകള്‍ പറഞ്ഞും സംശയങ്ങള്‍ ദുരീകരിച്ചും ആശയങ്ങള്‍ പങ്കുവെച്ചും നമുക്ക് കുറച്ചുദിവസം വീട്ടിലിരിക്കാമെന്നേ..

കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായതാണ്. തമാശയിലൂടെ നിയമം പറയുന്ന ഫെയ്സ്ബുക്ക് പേജ് മലയാളി രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. ആ പേജിലൂടെ വരുന്ന ട്രോളുകള്‍ക്ക് പിന്നിലെ കൈകളെ പോലീസ് മാമനെന്നും സ്നേഹത്തോടെ വിളിച്ചു. ഇപ്പോഴിതാ ആ പേജ് വീണ്ടും ആശ്വാസമായി എത്തിയിരിക്കുകയാണ്.

Related post