• June 24, 2021

പശ്ചിമ ബംഗാള്‍ ലോക്ക്ഡൗണ്‍ ജൂലായ് 31 വരെ നീട്ടി

 പശ്ചിമ ബംഗാള്‍ ലോക്ക്ഡൗണ്‍ ജൂലായ് 31 വരെ നീട്ടി

പശ്ചിമ ബംഗാള്‍ ലോക്ക്ഡൗണ്‍ ജൂലായ് 31 വരെ നീട്ടി. സ്‌കൂളുകളും കോളേജുകളും ജൂലായ് 31 വരെ തുറക്കില്ലെന്നും തീവണ്ടികളും മെട്രോ ട്രെയിനുകളും ഓടില്ലെന്നും മമത ബാനര്‍ജി സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് സാഹചര്യം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. പിന്നാലെയാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതിനുള്ള തീരുമാനം.

പശ്ചിമ ബംഗാളില്‍ 14,728 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 580 പേര്‍ ഇതുവരെ മരിച്ചു.

Related post