• June 19, 2021

തൃണമൂൽ എംഎൽഎ കൊവിഡ്‌ ബാധിച്ച് മരിച്ചു

 തൃണമൂൽ എംഎൽഎ കൊവിഡ്‌ ബാധിച്ച് മരിച്ചു

പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്ഗ്രസ് എംഎൽഎ കൊവിഡ്‌ ബാധിച്ച് മരിച്ചു. ഫാൽത്ത മണ്ഡലത്തിന്റെ എംഎൽഎ ആയ തമോനാഷ് ഘോഷ് ആണ് മരിച്ചത്. അറുപത് വയസായിരുന്നു ഇദ്ദേഹത്തിന്. ഫാൽത്തയിൽ നിന്ന് മൂന്ന് വട്ടം നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച തമോനാഷ് ഘോഷ് 35 വർഷമായി പൊതു രംഗത്ത് സജീവമായിരുന്നു.

കഴിഞ്ഞ മാസമാണ് തമോനാഷ് ഷോഷിന് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തമാനോഷിന്റെ വിയോഗം അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. 

Related post