• July 28, 2021

ഭൂമി തർക്കം ; പശ്ചിമ ബംഗാളില്‍ സ്‌കൂള്‍ ടീച്ചറെ മർദ്ദിച്ച് ,കാലില്‍ കയറുകെട്ടി വലിച്ചിഴച്ചു

 ഭൂമി തർക്കം ;  പശ്ചിമ ബംഗാളില്‍    സ്‌കൂള്‍ ടീച്ചറെ മർദ്ദിച്ച്  ,കാലില്‍ കയറുകെട്ടി വലിച്ചിഴച്ചു

പശ്ചിമ ബംഗാളില്‍ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ക്ക് നേരെ ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെയും കൂട്ടാളികളുടെയും അക്രമം. പശ്ചിമ ബംഗാളിലെ ദിനാഞ്ചിപൂരിലാണ് സംഭവം .

റോഡ് നിര്‍മ്മാണത്തിന് വീടിരിക്കുന്ന സ്ഥലം വിട്ട് നല്‍കാത്തതിന്റെ പേരിലാണ് തൃണമൂല്‍ നേതാവ് അമല്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ ക്രൂരമായി മർദ്ദിച്ച് കാലില്‍ കയറുകെട്ടി നിലത്തുകൂടി വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു. നാട്ടുകാരിലൊരാൾ ഇത് വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ വീട് നില്‍ക്കുന്ന സ്ഥലത്ത് കൂടിയാണ് പുതിയ റോഡിന്റെ നിര്‍മ്മാണം നടക്കുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം ബലം പ്രയോഗിച്ച് തട്ടിയെടുക്കാന്‍ നോക്കുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. അര്‍ഹമായ പണം നല്‍കിയാല്‍ സ്ഥലം വിട്ട് നല്‍കാം എന്ന് യുവതി നേതാവിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി മര്‍ദ്ദിച്ചതെന്നും പരാതിയില്‍ ഉണ്ട്.

സംഭവത്തെത്തുടർന്ന് ഞായറാഴ്ച തൃണമൂൽ ജില്ലാ മേധാവി അർപിത ഘോഷ് , അമൽ ശങ്കറിന്റെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. രണ്ട് സ്ത്രീകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരിയെ ആക്രമിച്ചതിനെ എതിർത്ത മൂത്ത സഹോദരി സോമാ ദാസിനെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.


.

Related post