• December 3, 2021

ബ്രിട്ടനില്‍ നടക്കുന്നതെന്ത്

 ബ്രിട്ടനില്‍ നടക്കുന്നതെന്ത്

ലോകം മുഴുവന്‍ ഉറ്റുനോക്കികൊണ്ടിരിക്കുന്നത് ബ്രിട്ടനിലേക്കാണ്. ബ്രിട്ടിഷ് പാര്‍ലമെന്റ് ജനസഭയ്ക്ക് 5 വര്‍ഷം സുസ്ഥിരകാലാവധി നിശ്ചയിച്ചുള്ള ഭരണഘടനാഭേദഗതി പാസാക്കിയത് 2011ലാണ്. ഇതുപ്രകാരം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മേയ് മാസത്തിലെ ആദ്യ വ്യാഴാഴ്ചയായിരിക്കണം വോട്ടെടുപ്പ്. ഈ നിയമമനുസരിച്ചുള്ള ആദ്യ വോട്ടെടുപ്പ് 2015 മേയ് 7നു നടന്നു.

അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് 5 വര്‍ഷം തികച്ചില്ലെന്നു മാത്രമല്ല, 2 ഇടക്കാല തിരഞ്ഞെടുപ്പു വരികയും ചെയ്തു. സഭയിലെ 66% എംപിമാരും അനുകൂലമായി വോട്ട് ചെയ്താല്‍ ഇടക്കാല തിരഞ്ഞെടുപ്പ് ആകാമെന്ന നിയമപ്രകാരമാണ് രണ്ടു തിരഞ്ഞെടുപ്പും

2015ല്‍ വീണ്ടും അധികാരത്തിലെത്താന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി) പുറത്തിറക്കിയ തുറുപ്പുചീട്ട് ആയിരുന്നു ബ്രെക്‌സിറ്റ് ഹിതപരിശോധന. ഭരണം ലഭിച്ചാല്‍ ബ്രെക്‌സിറ്റ് ഹിതപരിശോധന എന്ന വാഗ്ദാനം നല്‍കി.

ബ്രെക്‌സിറ്റ് വേണമെന്നു നേരിയ ഭൂരിപക്ഷത്തില്‍ ജനം വിധിയെഴുതി (52-48) ബ്രെക്‌സിറ്റിന് എതിരായ നിലപാടു സ്വീകരിച്ചിരുന്ന കാമറണ്‍, മനഃസാക്ഷിയോടു നീതിപുലര്‍ത്തി രാജിവച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിപദത്തിലെത്തിയ തെരേസ മേ, ബ്രെക്‌സിറ്റ് തരംഗത്തില്‍ നേട്ടമുണ്ടാക്കാമെന്നു പ്രതീക്ഷിച്ച് ഇടക്കാല തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു.

2015ല്‍ കഷ്ടിച്ചു ഭൂരിപക്ഷ(330 സീറ്റ്) നേടിയ സ്ഥാനത്ത്, സ്വന്തമായി തീരുമാനമെടുക്കാവുംവിധം മികച്ച ഭൂരിപക്ഷമാണ് മേ ആഗ്രഹിച്ചത്. എന്നാല്‍, 2017 ജൂണ്‍ 8നു നടന്ന തിരഞ്ഞെടുപ്പില്‍ 318 സീറ്റാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു (ടോറികള്‍) ലഭിച്ചത്. ഉള്ള കേവലഭൂരിപക്ഷവും നഷ്ടപ്പെട്ടു.ബ്രെക്‌സിറ്റുമായി മുന്നോട്ടുപോകാനും അധികാരത്തില്‍ തുടരാനും സകല അടവും പയറ്റി നോക്കിയിട്ടും 2019 ജൂലൈ 24നു മേയ്ക്കു രാജിവയ്‌ക്കേണ്ടിവന്നു

മേയെക്കാള്‍ പ്രകോപനപരമായ നിലപാടു സ്വീകരിച്ച പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ബ്രെക്‌സിറ്റിനെ ഒരിഞ്ചുപോലും മുന്നോട്ടു കൊണ്ടുപോകാനായില്ല. ഒടുവില്‍ ഗതികെട്ടാണ് ജോണ്‍സണും തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്.

ഇടംവലം നോക്കാതെ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നതാണ് ബോറിസ് ജോണ്‍സന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുഖ്യവാഗ്ദാനം. ഈ മാസം തന്നെ ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവരും. അടുത്തമാസം തന്നെ യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം നേടും. അടുത്ത വര്‍ഷം ഡിസംബറിനകം ബ്രെക്‌സിറ്റിന്റെ എല്ലാ നടപടികളും പൂര്‍ത്തിയാക്കും. ബ്രെക്‌സിറ്റ് ആവശ്യമുണ്ടോ എന്ന വീണ്ടുവിചാരത്തിനാണ് ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിയില്‍ മുന്‍തൂക്കം. കരാര്‍ സംബന്ധിച്ച് മൂന്നു മാസത്തിനകം പുനരാലോചന. ബ്രെക്‌സിറ്റ് സംബന്ധിച്ച് ആറു മാസത്തിനകം രണ്ടാം ഹിതപരിശോധന. ബ്രെക്‌സിറ്റ് നടപ്പാക്കുകയാണെങ്കില്‍ തന്നെ കസ്റ്റംസ്, വാണിജ്യ മേഖലകളില്‍ ഇളവ് തുടങ്ങിയവയും ലേബര്‍ പാര്‍ട്ടി ഉറപ്പുനല്‍കുന്നു.

ബ്രെക്‌സിറ്റിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചയ്ക്കപ്പുറം ജനപ്രിയമായ കുറെ വിഷയങ്ങള്‍ കൂടി കൊണ്ടുവന്ന കോര്‍ബിന്‍ ഈ തിരഞ്ഞെടുപ്പിന്റെ അജന്‍ഡ മാറ്റാന്‍ നടത്തിയ ശ്രമം ശ്രദ്ധേയമായിരുന്നു. ദേശീയ ആരോഗ്യമേഖല സംരക്ഷിക്കുമെന്ന ഉറപ്പ്, വെള്ളം, വൈദ്യുതി, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയവ ദേശസാല്‍ക്കരിക്കുമെന്ന വാഗ്ദാനം വലിയ ചര്‍ച്ചയായി. പ്രചാരണത്തിനിടയില്‍ ജനം ഏറ്റവുമധികം ചര്‍ച്ച ചെയ്തത് ബ്രെക്‌സിറ്റ് ആണെങ്കിലും രണ്ടാം സ്ഥാനത്ത് ആരോഗ്യമേഖല എത്തി. ഇന്ത്യ-പാക്ക് പ്രശ്‌നങ്ങളില്‍ പാക്ക് അനുകൂല സമീപനമാണ് കോര്‍ബിന്‍ പലപ്പോഴും സ്വീകരിക്കാറുള്ളത്. ഇതു മുതലെടുത്ത് ഇന്ത്യന്‍ വംശജരുടെ വോട്ട് പൂര്‍ണമായി നേടാനുള്ള ശ്രമത്തിലാണ് ജോണ്‍സണ്‍. മൂന്നാഴ്ച മുന്‍പ് സിഖ് ഗുരുദ്വാര സന്ദര്‍ശിച്ച ജോണ്‍സണ്‍ കഴിഞ്ഞ ദിവസം ഹൈന്ദവ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ കാമുകി കാരി സൈമണ്ട്സിനെ സാരിയുടുപ്പിച്ചു കൂടെക്കൂട്ടി. ഇന്ത്യന്‍ വംശരുടെ 15 ലക്ഷം വോട്ടാണ് ജോണ്‍സന്റെ ലക്ഷ്യം. പാക്ക് വംശജരായ 11 ലക്ഷം വോട്ടര്‍മാരുമുണ്ട്.

ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു തന്നെ മേല്‍ക്കൈ എന്നാണ് ഇന്നലെ വരെയുള്ള എല്ലാ സര്‍വേഫലങ്ങളും പ്രവചിക്കുന്നത്. എന്നാല്‍, പാര്‍ട്ടി ഒറ്റയ്ക്കു ഭൂരിപക്ഷം നേടുമെന്ന നിലയിലായിരുന്നു ആദ്യത്തെ പ്രവചനങ്ങളെങ്കില്‍ ഇപ്പോഴതു മാറി സഖ്യം വേണ്ടിവരുമെന്നായി. അങ്ങനെയാണു സംഭവിക്കുന്നതെങ്കില്‍ ഈ തിരഞ്ഞെടുപ്പു കൊണ്ടും വലിയ പ്രയോജനമൊന്നുമുണ്ടാകില്ല. ഇതുവരെ കണ്ട ബ്രെക്‌സിറ്റ് നാടകം തുടരും. അതല്ല, ബോറിസ് ജോണ്‍സണ്‍ അല്ലാതെ, അത്ര കടുംപിടിത്തമില്ലാത്ത മറ്റാരെങ്കിലും തലപ്പത്തേക്കു വരികയാണെങ്കില്‍ ബ്രിട്ടനു മുന്നില്‍ രക്ഷാവാതില്‍ തുറന്നുകിട്ടുകയും ചെയ്യും. പ്രവചനങ്ങളെ തകിടംമറിച്ച് ലേബര്‍ വിജയമാണു സംഭവിക്കുന്നതെങ്കില്‍ അധികം വൈകാതെ രണ്ടാം ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് അരങ്ങൊരുങ്ങും.

ബ്രെക്‌സിറ്റിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ വിധിയെഴുതി. 4 വര്‍ഷത്തിനിടയിലെ മൂന്നാം പൊതുതിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക പാര്‍ട്ടിയിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ലേബര്‍ പാര്‍ട്ടിയുടെ ജെറമി കോര്‍ബിനും തമ്മിലാണ് പ്രധാന മത്സരം. ഒരു പതിറ്റാ

ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഡിസംബറിലെ തണുപ്പില്‍ ഇവിടെ വോട്ടെടുപ്പു നടക്കുന്നത്. ജനപ്രതിനിധി സഭയിലെ 650 സീറ്റുകളിലേക്കായി 3,322 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. ബ്രെക്‌സിറ്റ് കരാറിന് നിശ്ചിത സമയപരിധിയായ കഴിഞ്ഞ ഒക്ടോബര്‍ 31നുള്ളില്‍ പാര്‍ലമെന്റിന്റെ അനുമതി നേടാന്‍ കഴിയാതെ വന്നതുകൊണ്ട് പ്രധാനമന്ത്രി ജോണ്‍സന്‍ ഇടക്കാല തിരഞ്ഞെടുപ്പിനു നിര്‍ബന്ധിതനാവുകയായിരുന്നു. രാത്രി 10 (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 3.30) വരെയാണ് വോട്ടെടുപ്പു സമയം. വോട്ടെടുപ്പു കഴിഞ്ഞാലുടന്‍ എണ്ണിത്തുടങ്ങും. അഭിപ്രായ സര്‍വേകള്‍ ജോണ്‍സനാണ് കൂടുതല്‍ സാധ്യത നല്‍കുന്നത്. ഭൂരിപക്ഷത്തിനാവശ്യമായ 326 അംഗങ്ങളുടെ പിന്തുണ നേടാനായില്ലെങ്കില്‍ ചെറുപാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകമആര്‍ക്കൊപ്പം

Related post