• May 14, 2021

കെറോണ വെെറസ് അറിഞ്ഞിരിക്കേണ്ടതെല്ലാം

 കെറോണ വെെറസ് അറിഞ്ഞിരിക്കേണ്ടതെല്ലാം

എന്താണ് കെറോണ വെെറസ്

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. . ചെറിയ രീതിയില്‍ വ്യത്യാസപ്പെട്ടു കിടക്കുന്ന വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയാം. സാധാരണ ജലദോഷം മുതല്‍ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രം (MERS-CoV), സാര്‍സ് അഥവാ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രം (SARS-CoV) തുടങ്ങിയ രോഗങ്ങള്‍ക്കും ഈ വൈറസുകള്‍ കാരണമാകാം. ‘സൂട്ടോണിക്’ (zoonotic) എന്ന വിഭാഗത്തില്‍ പെടുന്നന്ന് ഈ വൈറസുകള്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള വൈറസുകളാണ്.

രോഗ ലക്ഷണങ്ങൾ

പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം

എങ്ങനെ പ്രതിരോധിക്കാം

1.രോഗിയുമായി അടുത്ത ബന്ധം പുലർത്താതിരിക്കുക

2. കൈകള്‍ ഇടക്കിടെ കഴുകുക.പ്രത്യേകിച്ച് മറ്റുള്ളവരെ തൊടുകയോ, പരിചയമില്ലാത്ത സ്ഥലങ്ങളില്‍ പോകുമ്പോഴും.

3. കഴുകാത്ത കൈകളാൽ നിങ്ങളുടെ കണ്ണുകളിലോ മൂക്കിലോ വായിലോ തൊടുന്നത് ഒഴിവാക്കുക

4. കുറച്ചു കാലത്തേക്ക് ഫാമുകളുമായും, കശാപ്പുശാലകളുമായും, ജീവനുള്ളതോ ചത്തോ ആയ വന്യമൃഗങ്ങളുമായും, പരിചയമില്ലാത്ത വളര്‍ത്തുമൃഗങ്ങളുമായും ഉള്ള നേരിട്ടുള്ള ബന്ധം ഒഴിവാക്കുക.

5. ശ്വാസ സംബന്ധിയായ ബുദ്ധിമുട്ടുകള്‍, ഉദാ. ചുമ, തുമ്മല്‍ എന്നിവയുള്ളവര്‍ ചുമക്കുമ്പോള്‍ തൂവാലയോ ടിഷ്യൂവോ, ഉപയോഗിച്ച് വായ പൊത്തുക, കയ്യും വായുമൊക്കെ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക.

6. ഇറച്ചി മാര്‍ക്കറ്റോ, ഗ്രാമച്ചന്തകളോ ഒക്കെ സന്ദര്‍ശിക്കുമ്പോള്‍ മാംസത്തെ സ്പര്‍ശിച്ചാല്‍ അതുകഴിഞ്ഞ ശേഷം കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക.

7. രോഗിയായിരിക്കുമ്പോൾ വീട്ടിൽ തന്നെ തുടരുക

8. കണ്ണുകളും, മൂക്കും, വായുമെല്ലാം കൈകള്‍ കൊണ്ട് തൊടുന്നത് കുറക്കുക. അസുഖം ബാധിച്ച മൃഗങ്ങളുമായും, പഴകിയ ഇറച്ചിയുമായും പരമാവധി അകലം പാലിക്കുക.

9. വസ്തുക്കളും ഉപരിതലങ്ങളും വൃത്തിയാക്കി അണുവിമുക്തമാക്കുക

10.പാചകം ചെയ്യാത്ത ഇറച്ചി, പഴകിയ ഡയറി ഉത്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.




Related post