• May 14, 2021

ഗൂഗിളില്‍ ഈ വര്‍ഷം ഇന്ത്യ തിരഞ്ഞതെന്ത്????

 ഗൂഗിളില്‍ ഈ വര്‍ഷം ഇന്ത്യ തിരഞ്ഞതെന്ത്????

ഈ വര്‍ഷം ഇന്ത്യ നടത്തിയ സെര്‍ച്ചുകളുടെ പട്ടിക പുറത്തു വിട്ട് ഗൂഗിള്‍. ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വ്യകതി, സംഭവം, വാര്‍ത്ത തുടങ്ങിയവയുടെ ലിസ്റ്റാണ് ഗൂഗിള്‍ പുറത്തുവിട്ടിരിക്കുന്നത്.
2019 ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്തത് ഐസിസിഐ ക്രിക്കറ്റ് വേള്‍ഡ് കപ്പിനെകുറിച്ചാണ്.

രണ്ടാം സ്ഥാനം ലോകസഭ തെരഞ്ഞെടുപ്പിനും മൂന്നാം സ്ഥാനത്ത് ചന്ദ്രയാന്‍ 2 വിക്ഷേപണവുമാണ്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തി അഭിനന്ദന്‍ വര്‍ധമാനാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറും മൂന്നാം സ്ഥാനം യുവരാജ് സിങിനുമാണ്.

സിനിമ ഇനത്തില്‍ ഷാഹിദ് കപൂറിൻ്റെ കബീര്‍ സിംഗാണ് ഒന്നാം സ്ഥാനത്ത്. ഗല്ലി ബോയ്, മിഷന്‍ മംഗള്‍ എന്നീ ചിത്രങ്ങളാണ് തൊട്ട് പിറകില്‍.

ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത പുതുമുഖം തെരുവില്‍ നിന്നെത്തി പിന്നണി ഗായികയായി മാറിയ രാണുമൊണ്ടലാണ്

Related post