• August 3, 2021

വാട്‌സ് ആപ്പ് ഡാര്‍ക്ക് മോഡ് റെഡി

 വാട്‌സ് ആപ്പ് ഡാര്‍ക്ക് മോഡ് റെഡി

കുറച്ച് കാലമായി ഡാര്‍ക്ക് മോഡ് ഫീച്ചറിന് പിന്നാലെയാണ് ടെക്‌നോളജി ലോകം. മിക്കവാറും യുസര്‍ ഇന്റര്‍ഫേസുകളും അപ്ലിക്കേഷനുകളും കൊണ്ടുവരുന്ന ഏറ്റവും ജനപ്രിയ സവിശേഷതകളില്‍ ഒന്നാണ് ഇപ്പോള്‍ ഡാര്‍ക്ക് മോഡ്. ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമുകളിലെ വമ്പനായ വാട്‌സ്ആപ്പും ഡാര്‍ക്ക് മോഡ് ഫീച്ചര്‍ കൊണ്ടുവരാനായി പരിശ്രമിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പ് അവസാനിക്കാന്‍ പോകുന്നു എന്ന സൂചനയുമായി ഡാര്‍ക്ക് മോഡ് വാട്‌സ്ആപ്പിന്റെ ബീറ്റ വേര്‍ഷനില്‍ എത്തിയിരിക്കുകയാണ്.

പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, വാട്ട്‌സ്ആപ്പിന്റെ ദീര്‍ഘകാലമായി കാത്തിരുന്ന ഡാര്‍ക്ക് മോഡ് ഒടുവില്‍ റിലീസിന് തയ്യാറായതായും അതിന്റെ ചില ഉപയോക്താക്കള്‍ ഇതിനകം ഇത് പരീക്ഷിച്ച് കഴിഞ്ഞതായും പറയുന്നു. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ് അപ്പ് മാസങ്ങളായി ഡാര്‍ക്ക് തീമിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഇതുവരെ ഒരു റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ആപ്ലിക്കേഷന്റെ ബീറ്റ പതിപ്പിനൊപ്പം സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ടിപ്പ്സ്റ്റര്‍ വാബെറ്റ ഇന്‍ഫോ എന്ന സ്ഥാപനം, ഡാര്‍ക്ക് തീം അപ്‌ഡേറ്റ് ഒടുവില്‍ വാട്‌സ് ആപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പിനായി തയ്യാറാണെന്ന് സൂചിപ്പിക്കുന്നു.

Related post