• October 22, 2021

ഗ്രൂപ്പ് വീഡിയോ കോളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി വാട്ട്സ് ആപ്പ്

 ഗ്രൂപ്പ് വീഡിയോ കോളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി വാട്ട്സ് ആപ്പ്

ലോക്ഡൗണ്‍ കാലത്ത വീഡിയോ ചാറ്റ് ആപ്പുകള്‍ക്ക് കൂടുതല്‍ ഉപയോക്താക്കളെ ലഭിയ്ക്കുന്ന പശ്ചാത്തലത്തില്‍ ഗ്രൂപ്പ് വീഡിയോ കോളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കകയാണ് വാട്ട്സ് ആപ്പ്. വാട്ട്സ് ആപ്പ് അപ്ഡേറ്റുകളെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിടാറുള്ള വാബീറ്റ ഇന്‍ഫോയാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ പങ്കുവച്ചത്.

സൂം, ഗൂഗിള്‍ ഡുവോ ഉള്‍പ്പടെയുള്ള പ്ലറ്റുഫോമുകള്‍ 12 പേര്‍ക് ഒരുമിച്ച് വീഡിയോ ചാറ്റ് ചെയ്യാവുന്ന അപ്ഡേറ്റ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വട്ട്സ് ആപ്പും പുതിയ സംവിധാനം ഒരുക്കുന്നത്. നിലവില്‍ നാല് പേര്‍ക്ക് മാത്രമാണ് വാട്ട്സ് ആപ്പില്‍ ഗ്രൂപ്പ് വീഡിയോ ചാറ്റ് ചെയ്യാന്‍ സാധിയ്ക്കുക. എന്നാല്‍ പുതിയ അപ്ഡേറ്റില്‍ എത്ര പേര്‍ക്ക് ഒരുമിച്ച് വീഡിയോ കോള്‍ ചെയ്യാനാകും എന്ന് വ്യക്തമാക്കിയിട്ടില്ല. വാട്സാപ് v2.20.128 ബീറ്റ, v2.20.129 ബീറ്റ എന്നീ ആന്‍ഡ്രോയിഡ് പതിപ്പുകളിലാണ് പുതിയ മാറ്റം പരീക്ഷിയ്ക്കുന്നത്.

Related post