• July 28, 2021

ഏതായിരുന്നു മനുഷ്യന്‌റെ ആദ്യവാഹനം?

 ഏതായിരുന്നു മനുഷ്യന്‌റെ ആദ്യവാഹനം?

‘സ്ലെഡ്ജ്’ സാധനങ്ങള്‍ ആയാസരഹിതമായി വലിച്ചുകൊണ്ടു പോകുന്നതെങ്ങനെയെന്നു ചിന്തിച്ചതിന്‌റെ ഫലമാകാം സ്ലെഡ്ജിന്‌റെ ഉത്ഭവം. മാന്‍ വര്‍ഗത്തില്‍പെട്ട റെയ്ന്‍ഡിയറുകള്‍ മഞ്ഞില്‍ മുകളിലൂടെ വലിക്കുന്ന വാഹനമായ സ്ലെഡ്ജ് ബി.സി 7000 ആണ്ടില്‍ ഉപയോഗത്തില്‍ വന്നതാണെന്നു കരുതപ്പെടുന്നു. റെയ്ന്‍ഡിയറിന്‌റെ പിന്നാലെ മനുഷ്യന്‌റെ യാത്രാസഹായിയായി എത്തിയ മൃഗം ഒട്ടകമാണ്.

ഹിമ പ്രദേശങ്ങളില്‍ റെയ്ന്‍ഡിയറും മരുഭൂമികളില്‍ ഒട്ടകവും മനുഷ്യന് ഉപകരിച്ചപ്പോള്‍ പച്ചപ്പുള്ള സമതല പ്രദേശങ്ങളില്‍ സഹായത്തിനെത്തിയതു കഴുതകളായിരുന്നു. ബി.സി 5000 മുതല്‍ മനുഷ്യന്‍ കഴുതകളെ ഉപയോഗപ്പെടുത്തിയിരുന്നു എന്നതിന് തെളിവുകളുണ്ട്. കഴുതയ്ക്ക് പിന്നാലെ കാളയും മനുഷ്യനെ സേവിക്കാനെത്തി. ചരിത്രത്തിന്‌റെ ആദ്യകാലം തൊട്ട് തങ്ങള്‍ക്കു തുണയായി കിട്ടിയ ഈ മൃഗങ്ങളെ ആധുനിക കാലഘട്ടത്തിലും മനുഷ്യനു കൈവിടാന്‍ കഴിഞ്ഞിട്ടില്ല എന്നതു വിചിത്രം തന്നെ.

ചക്രം വരുന്നു…

ചരിത്രത്തിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തം എന്നു വിശേഷിപ്പിക്കാവുന്ന ചക്രത്തിന്‌റെ വരവോടെയാണ് ഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായത്. ഇന്നു കാണുന്ന തരത്തിലുള്ള ചക്രങ്ങള്‍ നിര്‍മ്മിച്ചതു സുമേരിയന്മാരാണ്. ബി.സി 5000 മുതല്‍ 2000 വരെ നിലനിന്ന യു ഹ്രട്ടീസ് ടൈഗ്രീസ് നദീതട സംസ്‌കാരമാണ് സുമേരിയന്‍ നാഗരികത. ചക്രങ്ങള്‍ ഘടിപ്പിച്ച ആദ്യ വാഹനങ്ങള്‍ വലിക്കാന്‍ ഉപയോഗപ്പെടുത്തിയ മൃഗം കുതിരയാണ്.

Related post