• November 30, 2021

വൈറ്റ് ഐലന്‍ഡ് അഗ്‌നി പര്‍വ്വതം പൊട്ടിത്തറിച്ച് നിരവധി പേര്‍ക്ക് പരിക്ക്

 വൈറ്റ് ഐലന്‍ഡ് അഗ്‌നി പര്‍വ്വതം പൊട്ടിത്തറിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ന്യൂസിലാന്‍ഡിലെ വൈറ്റ് ഐലന്‍ഡ് അഗ്‌നി പര്‍വ്വതം പൊട്ടിത്തറിച്ച് നിരവധി പേര്‍ക്ക് പരിക്ക് . 100 കണക്കിന് സന്ദര്‍ശകര്‍ നോക്കി നില്‍ക്കെയാണ് അഗ്‌നി പര്‍വ്വതം പൊട്ടിത്തെറിച്ചത്. നൂറോളം സന്ദര്‍ശകര്‍ വൈറ്റ് ഐലന്‍ഡില്‍ കുടുങ്ങി കിടക്കുന്നതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെറന്‍ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് വൈറ്റ് ഐലന്‍ഡിലേക്കുള്ള സന്ദര്‍ശനം നിര്‍ത്തിവെച്ചു. ദ്വീപില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം അഗ്‌നി പര്‍വ്വതം തുടര്‍ച്ചയായി പൊട്ടിക്കൊണ്ടിരിക്കുകയാണെന്ന് മേയര്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചു.

20 പേര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘത്തെ അടിയന്തര വൈദ്യ സഹായത്തിനായി ദ്വീപിലേക്ക് അയച്ചിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് പ്രഥാമിക പരിശോധന സഹായം പോലും ലഭ്യമായിട്ടില്ലെന്നാണ് വിവരം. എത്രയും പെട്ടന്ന് കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ദുരന്ത നിവാരണ സേന പറഞ്ഞു.നിരവധി ഹെലികോപ്റ്ററുകളും വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Related post