• May 13, 2021

കെറോണ വെെറസ്;ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

 കെറോണ വെെറസ്;ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കെറോണ വെെറസ് ലോകമെമ്പാടും വ്യാപിച്ച സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പകർച്ചവ്യാധിയുടെ കേന്ദ്രമായ ചൈനീസ് പ്രവിശ്യയായ ഹുബേയിൽ മരണസംഖ്യ 204 ആയി ഉയർന്നു. വ്യാഴാഴ്ച വരെ ദേശീയതലത്തിൽ 9,692 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് ആരോഗ്യ അധികൃതർ അറിയിച്ചു. കുറഞ്ഞത് 18 രാജ്യങ്ങളിൽ 100 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ചൈനയ്ക്ക് പുറത്ത് മരണമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ലോകത്താകമാനമായി 9700 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇറ്റലിയും ചൈനയും തമ്മിലുള്ള എല്ലാ വിമാനഗതാഗതവും നിർത്തി വയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ പറഞ്ഞു.

സ്ഥിതി അതീവ ഗൗരവസ്വഭാവമുള്ളതാണ്. എല്ലാ അംഗരാജ്യങ്ങൾക്കും നോട്ടീസ് നൽകും. മറ്റ് രാജ്യങ്ങളിലേക്ക് വൈറസ് പടരുന്നത് പ്രധാന കാര്യമാണ്. ഇത് തടയാൻ ആവശ്യമായ ഒരുക്കങ്ങൾ നടത്തുന്നുണ്ട്. വൈറസ് വ്യാപിച്ച പല രാജ്യങ്ങളും ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ നിലനിൽക്കുന്നത് സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നുവെന്നും ലോക ആരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു.

Related post