• June 15, 2021

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നിരോധനം നീക്കി ലോകാരോഗ്യസംഘടന

 ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നിരോധനം നീക്കി ലോകാരോഗ്യസംഘടന

മലേറിയ ചികിത്സയ്ക്കുപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ വീണ്ടും കൊവിഡ് ചികിത്സയുടെ ഭാഗമാക്കുമെന്ന് ലോകാരോഗ്യസംഘടന. ജനീവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ലോകാരോഗ്യസംഘനട ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ലഭിച്ച മരണനിരക്കിനെ സംബന്ധിച്ച ഡാറ്റകള്‍ പരിശോധിച്ചപ്പോള്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ചികിത്സ പ്രോട്ടോകോളില്‍നിന്ന് ഒഴിവാക്കേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡാറ്റ മോണിറ്ററിങ് കമ്മിറ്റി കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

മെയ് 25 ന് ലോകാരോഗ്യ സംഘടന ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊറോണ ചികില്‍സയ്ക്ക് ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വൈദ്യശാസ്ത്രരംഗത്ത് ഏറെ പ്രശസതമായ ജേര്‍ണലുകളിലൊന്നായ ലാസെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഹൈഡ്രോക്സിക്ലോറോക്വിന്റെ ഉപയോഗം കൊവിഡ് രോഗികളില്‍ മരണനിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമാവുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതേതുടര്‍ന്നാണ് മരുന്നിന്റെ ഉപയോഗം നിര്‍ത്തിവച്ചത്.

Related post