• July 28, 2021

വിദ്യാര്‍ഥികളെ അക്രമിച്ച ചുവന്ന വസ്ത്രമണിഞ്ഞ മുഖംമൂടിക്കാരന്‍ ആര്?: മാര്‍ക്കണ്ഡേയ കട്ജു

 വിദ്യാര്‍ഥികളെ അക്രമിച്ച ചുവന്ന വസ്ത്രമണിഞ്ഞ മുഖംമൂടിക്കാരന്‍ ആര്?: മാര്‍ക്കണ്ഡേയ കട്ജു

ആ ചുവന്ന കുപ്പായക്കാരന്‍ ആര്? മുഖം മറച്ച് ജാമിയയിലെ വിദ്യാര്‍ഥികളെ പൊലീസിനൊപ്പം തല്ലിച്ചതച്ച യൂണിഫോമിലല്ലാത്ത അയാള്‍ ആരെന്നു ആരെങ്കിലും പറഞ്ഞു തരുമോ?- മുതിര്‍ന്ന അഭിഭാഷകനായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവാണ് ഈ ചോദ്യം ട്വിറ്ററില്‍ ഉന്നയിച്ചിരിക്കുന്നത്.

ജീന്‍സും സ്പോര്‍ട്സ് ഷൂവും ചുവന്ന കുപ്പായവും ഹെല്‍മറ്റും ധരിച്ച് പെണ്‍കുട്ടികളെ നീളന്‍ വടികൊണ്ട് അടിക്കാനൊരുങ്ങുന്നയാളിന്റെ ചിത്രവും കട്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോയിലും ഇയാളുടെ ദൃശ്യങ്ങള്‍ ഉണ്ട്.

തങ്ങളെ തല്ലിച്ചതച്ച സംഘത്തില്‍ പൊലീസുകാര്‍ മാത്രമല്ല ഉണ്ടായിരുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ ആരോപണം ശക്തിപ്പെടുത്തുന്ന രീതിയിലാണു പലരും സമൂഹമാധ്യമങ്ങളില്‍ സംശയം ഉന്നയിച്ചിരിക്കുന്നത്.

Related post