• May 15, 2021

ബി.ജെ.പിയെ നയിക്കാന്‍ ഇനി ആര്?

 ബി.ജെ.പിയെ നയിക്കാന്‍ ഇനി ആര്?


പല കോളിളക്കങ്ങളില്‍ നിന്നും പാര്‍ട്ടിയെ പുഷ്പം പോലെ രക്ഷപ്പെടുത്തിയെടുത്തതില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കുള്ള പങ്ക് ചെറുതൊന്നുമല്ല. രാഷ്ട്രീയ ചാണക്യന്‍ എന്നു പൊതുവെ വിളിപ്പേരുള്ള അമിത് ഷാ ബി.ജെ.പി നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ് .പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്നതുകൊണ്ടാണ് അമിത് ഷായ്ക്ക് പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയേണ്ടി വന്നത്.

2014 ജൂലൈയില്‍ രാജ്‌നാഥ് സിങ്ങ് സ്ഥാനമൊഴിയെന്നെടുത്ത് നിന്നാണ് അമിത് ഷായുടെ തുടക്കം. തുടര്‍ന്ന അഞ്ചര വര്‍ഷക്കാലം പാര്‍ട്ടി അധ്യക്ഷനായിത്തുടര്‍ന്നു.

ബിജെപിയിടെ വര്‍ക്കിങ് പ്രസിഡണ്ടായ ജെപി നദ്ദയാകും അടുത്ത അധ്യക്ഷനെന്നാണ് സൂചന. അമിത് ഷാ ആഭ്യന്തര മന്ത്രിയായതോടെയാണ് നദ്ദയെ വര്‍ക്കിങ് പ്രസിഡണ്ടായി നിയോഗിച്ചിരുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന നദ്ദ നിലവില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടത് ജനുവരി 20 തിങ്കളാഴ്ചയാണ്. രാവിലെ 10 മുതല്‍ 12.30 വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുകയെന്ന് രാധാമോഹന്‍ സിങ് വ്യക്തമാക്കി.

ഒന്നിലധികം നാമനിര്‍ദേശ പത്രികകളുണ്ടെങ്കില്‍ ജനുവരി 21 ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാകും വോട്ടെടുപ്പ്. 21 ന് തന്നെ പുതിയ അധ്യക്ഷന്‍ ചുമതലയേറ്റെടുക്കുമെന്നും രാധാമോഹന്‍ സിങ് അറിയിച്ചു. പാര്‍ട്ടി തീരുമാന പ്രകാരമുള്ള ഒരു പത്രിക മാത്രമാണ് ലഭിക്കുന്നതെങ്കില്‍ നാളെ തന്നെ പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിക്കുകയും ചെയ്യും.

Related post