• October 23, 2021

കൊവിഡ് 19; ഇന്ത്യയുടെ കഠിനവും സമയബന്ധിതവുമായ നടപടികളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

 കൊവിഡ് 19; ഇന്ത്യയുടെ കഠിനവും സമയബന്ധിതവുമായ നടപടികളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വ്യാപനത്തിന് എതിരായ ഇന്ത്യയുടെ കഠിനവും സമയബന്ധിതവുമായ നടപടികളെ  പ്രശംസിച്ച് ലോകാരോഗ്യ സംഘടന. ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെയാണ് പിന്നാലെയാണ് ലോകാരോഗ്യ സംഘടന പ്രശംസയുമായി എത്തിയത്.’

‘ഫലത്തെ കുറിച്ച് ഇപ്പോള്‍ സംഖ്യകളില്‍ പറയാറായിട്ടില്ല. അതേസമയം ഫലപ്രദമായ സാമൂഹിക അകലം പാലിക്കല്‍, രോഗബാധ കണ്ടെത്തല്‍, ഐസൊലേഷന്‍, സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍ തുടങ്ങിയ നടപടികള്‍ ഫലപ്രദമായി നടത്താന്‍ ആറാഴ്ചത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ സഹായിക്കുമെന്ന്’ ലോകാരോഗ്യസംഘടനയുടെ സൗത്ത്-ഈസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.

വെല്ലുവിളികളെ അചഞ്ചലമായ സമര്‍പ്പണത്തിലൂടെ മറികടന്നാണ് ഇന്ത്യ പൊരുതുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ അധികൃതര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉള്ള അതേ ഉത്തരവാദിത്വം സമൂഹത്തിനും ഉണ്ട്. എല്ലാവരും അവനവന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കേണ്ട ഘട്ടമാണ് ഇതെന്നും അവര്‍ വ്യക്തമാക്കി.

Related post