• October 16, 2021

കൊവിഡ് നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിച്ചാല്‍ രോഗവ്യാപനം ഉണ്ടാകും: ലോകാരോഗ്യ സംഘടന

 കൊവിഡ് നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിച്ചാല്‍ രോഗവ്യാപനം ഉണ്ടാകും: ലോകാരോഗ്യ സംഘടന

കൊവിഡ് നിയന്ത്രണങ്ങള്‍ രാജ്യങ്ങള്‍ ഉടന്‍ പിന്‍വലിക്കരുതെന്നു ലോകാരോഗ്യ സംഘടന. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ നിയന്ത്രണങ്ങള്‍ അയവുവരുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. നിയന്ത്രണങ്ങള്‍ പെട്ടെന്നു പിന്‍വലിക്കുന്നതു രോഗവ്യാപനം മാരകമാകാന്‍ കാരണമാകും. നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്താനുള്ള ശ്രമങ്ങള്‍ക്കൊപ്പം സംഘടനയുമുണ്ടെന്നും എന്നാല്‍ പെട്ടെന്നതു സാധ്യമല്ലെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം പറഞ്ഞു.

കോവിഡില്‍ ലോകത്ത് മരണസംഖ്യ ഒരുലക്ഷം കടന്നു. 1,02,734 പേരാണ് ഇതുവരെ മരിച്ചത്. ചൈനയിലെ വുഹാനില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ട് 101 ദിവസം പിന്നിട്ടപ്പോഴാണ് മരണസംഖ്യ ഒരുലക്ഷം കടക്കുന്നത്. 8 ദിവസം കൊണ്ടാണ് മരണസംഖ്യ 50,000ല്‍നിന്ന് ഒരു ലക്ഷത്തില്‍ എത്തിയത്. അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തിലേറെ ജീവന്‍ പൊലിഞ്ഞു. ഇതോടെ ആകെ മരണസംഖ്യ 18,747. യുഎസില്‍ രോഗബാധിതരുടെ എണ്ണം അഞ്ചുലക്ഷം പിന്നിട്ടു.

Related post