• June 15, 2021

കോവിഡ് 19 അവലോകനം ; സ്വതന്ത്ര പാനൽ രൂപീകരിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന

 കോവിഡ് 19 അവലോകനം ; സ്വതന്ത്ര പാനൽ രൂപീകരിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന

കോവിഡ് 19 കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ചും ലോകമെമ്പാടുമുളള സർക്കാരുകളുടെ പ്രതികരണത്തെ കുറിച്ചും അവലോകനം നടത്തുന്നതിനായി ഒരു സ്വതന്ത്ര പാനൽ രൂപീകരിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന.ലോകാരോഗ്യ സംഘടനയിൽനിന്ന് പിന്മാറാനുളള തീരുമാനം യുഎസ് ഐക്യരാഷ്ട്രസഭയെ അറിയിച്ചതിന് പിറകെയാണ് സ്വതന്ത്രപാനൽ രൂപീകരിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.മുൻ ന്യുസീലൻഡ് പ്രധാനമന്ത്രി ഹെലൻ ക്ലാർക്, മുൻ ലൈബേരിയൻ പ്രസിഡന്റ് എലെൻ ജോൺസൺ സർലീഫ് എന്നിവർ പാനലിന് നേതൃത്വം നൽകാമെന്ന് സമ്മതിച്ചതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസസ് അറിയിച്ചു.

Related post