• June 20, 2021

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ ലോകരാജ്യങ്ങളെ കാത്തിരിക്കുന്നത് വൈറസ് ബാധയുടെ ”രണ്ടാം കൊടുമുടി ”; ലോകാരോഗ്യ സംഘടന

 നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ ലോകരാജ്യങ്ങളെ കാത്തിരിക്കുന്നത് വൈറസ് ബാധയുടെ ”രണ്ടാം കൊടുമുടി ”; ലോകാരോഗ്യ സംഘടന

കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതനുസരിച്ച് വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോക രാജ്യങ്ങള്‍ ഉപേക്ഷിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.വൈറസ് വ്യാപനത്തില്‍ കുറവ് വന്നതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന അത്യാഹിത വിഭാഗം തലവന്‍ മൈക് റയാന്‍ മുന്നറിയിപ്പുമായി എത്തിയത്.

ലോകം ഇപ്പോഴും കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ തരംഗത്തിന്റെ മധ്യത്തിലാണ്. പല രാജ്യങ്ങളിലും കേസുകള്‍ കുറഞ്ഞിട്ടുണ്ട് എങ്കിലും ദക്ഷിണേഷ്യ, മധ്യ തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ രോഗ വ്യാപനം വര്‍ധിയ്ക്കുകയാണ്. വൈറസ് വ്യാപനം പലപ്പോഴും തിരമാലകള്‍ പോലെയാണ്. ആദ്യത്തെ തരംഗദൈര്‍ഘ്യം കുറഞ്ഞ രാജ്യങ്ങളില്‍ ഈ വര്‍ഷം അവസാനം തന്നെ അടുത്ത തരംഗം ഉണ്ടായേക്കാം. ഇപ്പോള്‍ പ്രതിരോധങ്ങള്‍ കുറച്ചാല്‍ വലിയ തിരിച്ചടി ഉണ്ടാകും. രോഗികളുടെ എണ്ണം കുറഞ്ഞാല്‍ രോഗ നിരക്ക് കുറയുകയാണ് എന്ന് ഊഹി്ക്കാനാകില്ലെന്നും മൈക് റയാന്‍ കൂട്ടിച്ചേര്‍ത്തു.

Related post