• October 23, 2021

മാസ്‌ക് ഉപയോഗത്തില്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഡബ്ല്യുഎച്ച്ഒ

 മാസ്‌ക് ഉപയോഗത്തില്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഡബ്ല്യുഎച്ച്ഒ

മാസ്‌ക് ഉപയോഗിയ്കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. ജിമ്മുകളില്‍ വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിയ്‌ക്കേണ്ടതില്ല എന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. അതേസമയം മതിയായ വായു സഞ്ചാരവും കൃത്യമായ സമുഹിക അകലവും പാലിച്ചാണ് വ്യയാമം എന്ന് ഉറപ്പാക്കണം എന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.

വായു സഞ്ചാരം കുറഞ്ഞ മുറികള്‍, എയര്‍ കണ്ടീഷന്‍ ചെയ്ത മുറികള്‍, കാറുകള്‍ എന്നിവയില്‍ മാസ്‌ക് ധരിയ്ക്കാതിരുന്നാല്‍ രോഗവ്യാപനത്തിന് കാരണമാകും എന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മാസ്‌കുകല്‍ നിര്‍ബന്ധമായും ധരിയ്ക്കണം. സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷനികളിലൂടെ വൈറസ് പടരും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ മാസ്‌ക് ധരിയ്‌ക്കേണ്ടതില്ല, ആറിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ അവസരത്തിനൊത്ത് മാസ്‌കുകള്‍ ധരിച്ചാല്‍ മതിയാകും.

Related post