• October 28, 2021

മതരാഷ്ട്രത്തെ പിന്തുണച്ചവര്‍ എന്തിന് പൗരത്വനിയമത്തെ എതിര്‍ക്കുന്നു ?

 മതരാഷ്ട്രത്തെ പിന്തുണച്ചവര്‍ എന്തിന് പൗരത്വനിയമത്തെ എതിര്‍ക്കുന്നു ?

1947 ല്‍ മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ കൂട്ടുനിന്നവര്‍ തന്നെയാണ് മതത്തിന്റെ പേരില്‍ പൗരന്‍മാരെ തീരുമാനിക്കുന്നതിനെ എതിര്‍ക്കുന്നതെന്ന് പ്രൊഫസര്‍ എം.എന്‍ കാരശ്ശേരി ഒരു ചര്‍ച്ചയില്‍ പറയുകയുണ്ടായി.. ഇന്ന് പൗരത്വനിയമത്തിനെതിരെയുള്ള സമരത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ പഴയ ചരിത്രം മറക്കുകയാണ്. ചരിത്രത്തില്‍ നിന്നും ഇക്കൂട്ടര്‍ ഒന്നും പഠിച്ചിട്ടില്ല എന്നു വേണം കരുതാന്‍.

ഴിഞ്ഞ ദിവസം കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകന്റെ വീട്ടീല്‍ കവര്‍ച്ച നടത്തിയ കേസ്സിലെ മുഖ്യപ്രതി കൊല്‍ക്കത്തയില്‍ അറസ്റ്റിലായിരുന്നു. ബംഗ്ലാ ഗ്യാങ്ങില്‍പ്പെട്ട ഇല്യാസ് ഷിക്കാരിയാണ് കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. കവര്‍ച്ച സംഘത്തിന്റെ നേതാവും മൂന്ന് കൊലക്കേസിലും നിരവധി മോഷണ കേസിലും പ്രതിയുമാണ് ഇല്യാസ്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പാസ്‌പോര്‍ട്ട് സ്വന്തമായുള്ള ഇല്യാസ് ക്രൂരനായ കവര്‍ച്ചക്കാരനാണെന്ന് പൊലീസ് പറയുന്നു. ഇത്തരത്തില്‍ നിരവധി ക്രിമിനല്‍ കേസ് പ്രതികളാണ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളുടെ വേഷത്തില്‍ ഒളിച്ച് തമാസിക്കുന്നത്. ഈയൊരു സാഹചര്യം ഒഴിവാക്കാന്‍ പൗരത്വനിയമം നടപ്പിലാക്കുക വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.

തരാഷ്ട്രത്തിനുവേണ്ടി മതമൗലികവാദി ആയുധമെടുക്കുമ്പോഴാണ് ഭീകരവാദി ആകുന്നത്. ഒരു തീവ്രവാദ പ്രസ്ഥാനങ്ങളും ഇന്നുവരെ അവരുടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ല. ഹിന്ദു തീവ്രവാദത്തിന് പകരം മുസ്ലീം തീവ്രവാദം നടപ്പിലാക്കുകയല്ല വേണ്ടത്. ഇനിയെങ്കിലും യാഥാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞ് സാഹചര്യങ്ങളോട് താതാത്മ്യം പ്രാപിക്കാന്‍ പൊതു സമൂഹം പഠിക്കണം.

Related post