• November 30, 2021

വൈഫൈ വോയിസ് കോളിങ് സംവിധാനം അവതരിപ്പിച്ച് ജിയോ

 വൈഫൈ വോയിസ് കോളിങ് സംവിധാനം അവതരിപ്പിച്ച്  ജിയോ

നെറ്റ്‌വര്‍ക്കും ബാലന്‍സും ഇല്ലെങ്കിലും ഇനി ഫോണ്‍ ചെയ്യാം .എയര്‍ടെല്ലിന് പുറമേ വൈഫൈ വോയിസ് കോളിങ് സംവിധാനം അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഇതുവഴി നെറ്റ്‌വര്‍ക്കും ബാലന്‍സും ഇല്ലെങ്കിലും വൈഫൈ ഉപയോഗിച്ച് ഫോണ്‍ വിളിക്കാന്‍ ഉപഭോക്താക്കള്‍ക്കാകും. നിലവില്‍ സാംസങ്, ആപ്പിള്‍ സ്മാര്‍ട്ട്ഫോണുകളില്‍ ലഭ്യമാകുന്ന ഈ സേവനം ഉടന്‍ തന്നെ ഷവോമി പോലുള്ള ബ്രാന്‍ഡുകളിലേക്കും എത്തിക്കും.

എക്സ് സ്ട്രീം ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് ഉള്ളവര്‍ക്ക് മാത്രമാണ് എയര്‍ടെല്‍ വൈഫൈ കോളിങ് സര്‍വീസ് ലഭിക്കുന്നതെങ്കില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് എത് വൈഫൈ കണക്ഷന്‍ ഉപയോഗിച്ചും വോയിസ് കോള്‍ സേവനം പ്രയോജനപ്പെടുത്താനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലും ചെന്നൈയിലും ഇതിനോടകം ലഭ്യമായിത്തുടങ്ങിയ ഈ സേവനം രാജ്യത്തെ മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.
വൈഫൈ കോളിങ് സൗകര്യം ലഭ്യമായിട്ടുള്ള ഫോണുകളില്‍ മാത്രമാണ് ഈ സേവനം ഉപയോഗിക്കാനാകുക. സെറ്റിങ്സ് മെനുവില്‍ വൈഫൈ കോളിങ് എനേബിള്‍ ചെയ്യാനാകുന്നുണ്ടോ എന്ന് പരിശോധിക്കണം. വോള്‍ട്ടും ഓണ്‍ ചെയ്താല്‍ മാത്രമേ ഈ സേവനം ലഭ്യമാകുകയൊള്ളു. വൈഫൈ കണക്ഷന്റെ സ്പീഡും വൈഫൈ വോയിസ് കോളിന് ഒരു പ്രധാന ഘടകമാണ്. നല്ല സ്പീഡുള്ള കണക്ഷനില്‍ മാത്രമേ തടസ്സമില്ലാതെ ഫോണ്‍ വിളിക്കാനാകൂ.

Related post