• May 15, 2021

വിക്കിപീഡിയക്കുള്ള വിലക്ക് നീക്കി തുര്‍ക്കി

 വിക്കിപീഡിയക്കുള്ള വിലക്ക് നീക്കി തുര്‍ക്കി

ഏറ്റവും വലിയ സൈബര്‍ വിജ്ഞാനകോശമായ വിക്കിപീഡിയ്ക്ക് മേലുള്ള വിലക്ക് തുര്‍ക്കി പിന്‍വലിച്ചു. 2017 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് പിന്‍വലിച്ചത്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെയും മറ്റ് തീവ്രവാദ സംഘടനകളെയും തുര്‍ക്കി പിന്തുണയ്ക്കുന്നുവെന്ന ഉള്ളടക്കം വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് വിക്കിപീഡിയ്ക്ക് മേല്‍ തുര്‍ക്കി വിലക്കേര്‍പ്പെടുത്തിയത്. വൈബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് കാണിച്ച് 2017ല്‍ വിക്കിപീഡിയ ഭരണഘടനാ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിക്കിപീഡിയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അഭിപ്രായ സ്വാതന്ത്രം ലംഘിക്കുന്നതാണെന്ന് രാജ്യത്തെ പരമോന്നത കോടതി കഴിഞ്ഞ മാസം വിധിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് രണ്ടുവര്‍ഷത്തിന് ശേഷം വിക്കിപീഡിയ്ക്ക് മേലുള്ള വിലക്ക് തുര്‍ക്കി പിന്‍വലിച്ചത്.

Related post