• October 23, 2021

ലോക്ക്ഡൗണിൽ മോദിക്ക് കോൺഗ്രസ്സ് പിന്തുണ

 ലോക്ക്ഡൗണിൽ മോദിക്ക് കോൺഗ്രസ്സ് പിന്തുണ

കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി 21 ദിവസത്തെ ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ച കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്നതായി കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ പറഞ്ഞു. സർക്കാർ ഈ അവസരത്തിൽ കൈക്കൊള്ളേണ്ട സാമ്പത്തികവും ആരോഗ്യപരവുമായ നടപടികളും അവർ നിർദ്ദേശിച്ചു.
“പകർച്ചവ്യാധി തടയാൻ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികളെയും ഞങ്ങൾ പൂർണമായും പിന്തുണയ്ക്കുകയും അവയോടു സഹകരിക്കുകയും ചെയ്യുമെന്ന് കോൺഗ്രസ്സ് പ്രസിഡന്റ് എന്ന നിലയിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” നാല് പേജുള്ള കത്തിൽ സോണിയ പറഞ്ഞു.
“വെല്ലുവിളിയും അനിശ്ചിതത്വവും നിറഞ്ഞ ഈ സമയത്ത് നാം ഓരോരുത്തരും സങ്കുചിത താൽപ്പര്യങ്ങൾക്ക് മുകളിൽ ഉയരുകയും നമ്മുടെ രാജ്യത്തോടും മനുഷ്യരാശിയോടും ഉള്ള കടമയെ മാനിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഞങ്ങളുടെ മുഴുവൻ പിന്തുണയും സഹകരണവും സർക്കാരിനുണ്ട്. ”
എല്ലാ തിരിച്ചടവുകളും 6 മാസത്തേക്ക് നീട്ടിവയ്ക്കുന്നതും ഈ കാലയളവിൽ ബാങ്കുകൾ ഈടാക്കുന്ന പലിശ ഒഴിവാക്കിക്കൊടുക്കുന്നതും കേന്ദ്രം പരിഗണിക്കണമെന്ന് കോൺഗ്രസ്സ് മേധാവി നിർദ്ദേശിച്ചു.
ഈ കാലയളവിൽ 10 കിലോ അരിയോ ഗോതമ്പോ റേഷൻകാർഡ് ഉടമകൾക്ക് സൗജന്യമായി വിതരണം ചെയ്യാമെന്ന് സോണിയ പറഞ്ഞു.

Related post