• June 15, 2021

ഇന്ത്യയില്‍ രണ്ടാം ദിനവും 8000 കടന്ന് കൊവിഡ് കേസുകള്‍

 ഇന്ത്യയില്‍ രണ്ടാം ദിനവും 8000 കടന്ന് കൊവിഡ് കേസുകള്‍

തുടര്‍ച്ചയായ രണ്ടാംദിവസവും രാജ്യത്ത് എണ്ണായിരത്തിലധികം രോഗബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,392 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,90,535 ആയി. 230 പേര്‍ക്കാണ് രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞദിവസം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 5,394 ആയി ഉയര്‍ന്നു.

93,322 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 91,819 പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 67,655 ആയി. തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 22,333 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ 19,844 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരി്ക്കുന്നത്. ലോകത്ത് എറ്റവുമധികം കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്തില്‍നിന്നും ഏഴാം സ്ഥാനത്തേയ്ക്ക് എത്തി.

Related post