• October 23, 2021

പൊന്നാനിക്ക് കലവറയൊരുക്കി ശ്രീരാമകൃഷ്ണൻ

 പൊന്നാനിക്ക് കലവറയൊരുക്കി ശ്രീരാമകൃഷ്ണൻ

പൊന്നാനി പറയും ‘പൊന്നാ’ണീ സ്പീക്കർ. കൊലയാളി വൈറസിന്റെ വ്യാപനത്തിനു കടിഞ്ഞാണിടാൻ സർക്കാർ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക്ഡൗൺ ഇഴഞ്ഞുനീങ്ങുമ്പോഴും തളരാത്ത ദൗത്യബോധത്തിന്റെ പ്രതീകമായി തുടരുകയാണ് പൊന്നാനി എം എൽ എ യും സംസ്ഥാന അസംബ്ലി സ്പീക്കറുമായ പി ശ്രീരാമകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച  കൊറോണാ ആശ്വാസപദ്ധതികളുടെ ഹൈലൈറ് ആയ ‘സാമൂഹിക അടുക്കള’  എന്ന ആശയമാണ് സ്പീക്കറുടെ നേതൃത്വത്തിൽ ഇപ്പോൾ  പൊന്നാനിയിൽ നടന്നുവരുന്നത്.  നേരത്തെ, സാമൂഹിക അകലം പാലിച്ച് വൈറസ് പടർച്ചയെ തളയ്‌ക്കേണ്ടതിന്റെ ആവശ്യകതയെ വിവരിച്ച് സ്പീക്കർ ചെയ്ത വീഡിയോ ജനശ്രദ്ധ നേടിയിരുന്നു. അന്നദ്ദേഹം പൊന്നാനി ഹാർബർ തൊഴിലാളികളെപ്പറ്റിയുള്ള തന്റെ ആശങ്കയും പ്രകടിപ്പിച്ചിരുന്നു.  പുതിയ ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം മണ്ഡലത്തിൽ ആരംഭിച്ച പാഥേയം പദ്ധതിയെ പരിചയപ്പെടുത്തുന്നു. സർക്കാർ, സ്വകാര്യ, സന്നദ്ധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം:

“സമൂഹിക അകലം പാലിക്കുമ്പോൾ തന്നെ അശരണരെ ചേർത്തു പിടിക്കുന്നതിനു പൊന്നാനി മണ്ഡലത്തിൽ പാഥേയം സാമൂഹിക അടുക്കള പദ്ധതി തുടങ്ങി . പൊന്നാനി നഗരസഭയിലാണ് ആദ്യ കേന്ദ്രം തുടങ്ങിയത് . നാളെമുതൽ മാറഞ്ചേരി ,വെളിയങ്കോട് , പെരുമ്പടപ്പ് , പെരുമ്പടപ്പ് ബ്ലോക്‌ , നന്നംമുക്ക് , ആലങ്കോട് എന്നീ പഞ്ചായത്തുകളിൽ തുടങ്ങും . അരിയും പലവ്യഞ്ജനങ്ങളുമടക്കം എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങി . . സർക്കാരിന്റെയും , സുമനസ്സുകളുടെയും , തദ്ദേശ സ്ഥാപനങ്ങളുടെയും , സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണിത് പ്രവർത്തിക്കുന്നത്.”

Related post