• July 28, 2021

ക്യാപ്റ്റന്‍ ടാനിയ; റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷ സംഘത്തെ നയിക്കാന്‍ വനിത

 ക്യാപ്റ്റന്‍ ടാനിയ; റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷ സംഘത്തെ നയിക്കാന്‍ വനിത

ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക്ദിന പരേഡില്‍ കരസേനയുടെ പുരുഷ സംഘത്തെ നയിക്കാന്‍ വനിത. പഞ്ചാബ് സ്വദേശിയായ ക്യാപ്റ്റന്‍ ടാനിയ ഷേര്‍ഗില്‍ ആണ് സിഗ്‌നല്‍ കോറിന്റെ സംഘത്തെ നയിച്ച് ചരിത്രത്തിലേക്കു നടന്നു കയറാന്‍ തയാറെടുക്കുന്നത്.

പരേഡിന്റെ ചരിത്രത്തില്‍ ആദ്യമായാണു കരസേനയില്‍ പുരുഷന്‍മാര്‍ മാത്രം ഉള്‍പ്പെട്ട സംഘത്തെ വനിതാ ഓഫിസര്‍ നയിക്കുന്നത്.

3 വര്‍ഷം മുന്‍പു കരസേനയില്‍ ചേര്‍ന്ന ടാനിയ കുടുംബത്തിലെ സേനാംഗങ്ങളില്‍ നാലാം തലമുറക്കാരിയാണ്. മുതുമുത്തച്ഛന്‍ മുതലുള്ളവര്‍ കരസേനയില്‍ സേവനമനുഷ്ഠിച്ചവര്‍.

Related post