• August 3, 2021

സ്വന്തം മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ഉന്നാവോ സംഭവത്തില്‍ അമ്മയുടെ പ്രതിഷേധം

 സ്വന്തം മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ഉന്നാവോ സംഭവത്തില്‍ അമ്മയുടെ പ്രതിഷേധം


ഉന്നാവില്‍ പീഡനക്കേസ് പ്രതികള്‍ തീകൊളുത്തിയ യുവതി മരിച്ച സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം. സഫ്ദര്‍ജങ് ആശുപത്രിയ്ക്കു മുന്നില്‍ നടന്ന പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് സ്വന്തം മകളെ അമ്മ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. ഈ നാട്ടില്‍ പെണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്ന് ചോദിച്ചുകൊണ്ടായിരുന്നു യുവതി സ്വന്തം മകളെ കത്തിക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോലീസുകാര്‍ പിടിച്ച് മാറ്റിയതിനെത്തുടര്‍ന്ന് വലിയൊരു അപകടം ഒഴിവായി . പെണ്‍കുട്ടിയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുകയും അമ്മയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെണ്‍കുട്ടിയും അമ്മയും നിലവില്‍ സഫ്ദര്‍ജങ് പോലീസ് സ്റ്റേഷനിലാണുള്ളത്.

ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ കേസിലെ പ്രതികള്‍ ചേര്‍ന്ന് വ്യാഴാഴ്ചയായിരുന്നു തീ കൊളുത്തിയത്. സംഭവത്തില്‍ 90 ശതമാനം പൊള്ളലേറ്റ യുവതി ഇന്നലെ രാത്രി 11.40 ഓടെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related post