• July 31, 2021

ഒന്നടങ്കം കൈയ്യടിച്ച് ഫുട്‌ബോള്‍ ലോകം; കുട്ടിപട്ടാളത്തിന്‌റെ മാന്ത്രികഗോളിനെ വാഴ്ത്തി താരങ്ങളും

 ഒന്നടങ്കം കൈയ്യടിച്ച് ഫുട്‌ബോള്‍ ലോകം; കുട്ടിപട്ടാളത്തിന്‌റെ മാന്ത്രികഗോളിനെ വാഴ്ത്തി താരങ്ങളും

നവമാധ്യമങ്ങളില്‍ വൈറലായി മാറി നിലമ്പൂരില്‍ നിന്നുള്ള കിടിലന്‍ ഫ്രീകിക്ക്. ഇതിന് കയ്യടിച്ച് ഫുട്‌ബോള്‍ ലോകം.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ മാത്രം കണ്ട് ശീലിച്ചിട്ടുള്ള ഒരു സുന്ദര കാഴ്ച നമ്മുടെ നാടന്‍ മൈതാനത്ത് ഒരുക്കി നല്‍കുകയാണ് നിലമ്പൂരില്‍ നിന്നുള്ള കുറച്ച് സ്‌കൂള്‍ കുട്ടികള്‍. ലോകോത്തര ഫുട്‌ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെ മലപ്പുറത്ത് നിന്നുള്ള ഈ ഫ്രീകിക്ക് ഗോളിന് കയ്യടിക്കുകയാണ്.

ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും അടക്കം നിരവധി അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങളാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ലിവര്‍പൂളിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ശാക്കീരി ‘മികച്ച ഫ്രീകിക്ക്’ എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയും ചെയ്തു. ഫുട്‌ബോള്‍ താരം ലോതര്‍ മത്യാസും ഒളിമ്പ്യന്‍ മെലിസാ ഓര്‍തിസും ഇന്‍സ്റ്റഗ്രാമില്‍ പ്രതികരണം രേഖപ്പെടുത്തി.

നിലമ്പൂരിലെ ഈ ക്ലാസിക് ഫ്രീകിക്കിന് കയ്യടിച്ചവര്‍ ചില്ലറക്കാരല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ബയേണ്‍ മ്യൂണിക്കിന്റെ ബ്രസീലിയന്‍ മുന്നേറ്റതാരം ഫിലിപ് കുട്ടീഞ്ഞ്യോ, ബാഴ്‌സലോണ താരങ്ങളായ ഇവാന്‍ റാകിടിച്ച്, ഫ്രാങ്ക് ഡിജോങ്, പിഎസ്ജിയുടെ അര്‍ജന്റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ സൂപ്പര്‍ താരങ്ങളൊക്കെയാണ് ഈ ഫ്രീകിക്ക് ഗോളിന് ലൈക്കടിച്ചിരിക്കുന്നത്.

Related post