• October 22, 2021

കൊവിഡ് 19: ചൈനയില്‍ 1.10 കോടി പേര്‍ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് മുന്നറിയിപ്പ്

 കൊവിഡ് 19: ചൈനയില്‍ 1.10 കോടി പേര്‍ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന്  മുന്നറിയിപ്പ്

കൊവിഡ് 19 തകര്‍ത്ത ചൈനയില്‍ കിഴക്കനേഷ്യയിലെ 1.10 കോടി പേര്‍ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് ബാധയില്‍നിന്ന് വിമുക്തിനേടി മികച്ച സാഹചര്യം ചൈനയിലുണ്ടായാലും വളര്‍ച്ച 2.3ശതമാനമായി കുറുയും. 2019ല്‍ 6.1ശതമാനമായിരുന്നു ചൈനയിലെ വളര്‍ച്ച. ലോക ജനസംഖ്യയുടെ അഞ്ചില്‍ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിയിട്ടതും ഗതാഗതം നിര്‍ത്തിവെച്ചതും കാര്യമായിതന്നെ ബാധിക്കും.

കോവിഡ് പൊട്ടിപുറപ്പെട്ട രാജ്യമായ ചൈന താല്‍ക്കാലികമായി ഉയര്‍ത്തെഴുന്നേറ്റാലും മാന്ദ്യത്തെ നേരിടേണ്ടിവരുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് വ്യാപകമാകുന്നതിനും രണ്ടുമാസം മുമ്പ് ചൈന 5.9 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ലോക ബാങ്കിന്റെ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. ഇതുതന്നെ 1990നുശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണ്. വ്യാപാരം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നിവയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളാകും കടുത്ത ഭീഷണി നേരിടേണ്ടിവരികയെന്നും ലോക് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആദിത്യ മാറ്റോ വ്യക്തമാക്കി.

Related post