• June 19, 2021

ഇന്ന് ലോക മസ്തിഷ്‌കമുഴ ദിനം

 ഇന്ന് ലോക മസ്തിഷ്‌കമുഴ ദിനം

ഇന്ന് ലോക മസ്തിഷ്‌കമുഴ ദിനം. പൊതു ജനങ്ങള്‍ക്ക് കൃത്യമായ അവബോധം ഉണ്ടാകേണ്ട ഗുരുതരമായ ഒരു ആരോഗ്യ പ്രശ്‌നമാണ് മസ്തിഷ്‌കമുഴ. രണ്ട് കാരണം കൊണ്ട് ഇത് പ്രധാനമാണ്. ഒന്ന് കുട്ടികള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ക്യാന്‍സറുകളില്‍ ഒന്നാണ് മസ്തിഷ്‌കമുഴ. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന ഒരു രോഗം കൂടിയാണ്. പരിചയ സമ്പന്നരായ ഡോക്ടര്‍മാര്‍ക്ക് പോലും കൃത്യമായിട്ടുള്ള രോഗനിര്‍ണയം നടത്താന്‍ സാധിക്കാറില്ല. വൈവിധ്യങ്ങളാര്‍ന്ന രോഗലക്ഷണങ്ങള്‍ ഈ രോഗം പ്രകടിപ്പിക്കുന്നതാണ് ഇതിനു കാരണം.സാധാരണ ഗതിയില്‍ ശക്തമായ തലവേദനയോ ഛര്‍ദിയോടുകൂടിയോ ആണ് രോഗലക്ഷണം പ്രത്യക്ഷപ്പെടാറ്.

നമ്മുടെ ശാരീരികവും മാനസികവുമായിട്ടുള്ള എല്ലാ പ്രവര്‍ത്തികളെയും നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും മസ്തിഷ്‌കമാണ്. അതുകൊണ്ടു തന്നെ ശരീര ചലനങ്ങളിലും സ്വഭാവ ചേഷ്ടകളിലും കാണുന്ന മാറ്റങ്ങളായും മസ്തിഷ്‌കമുഴ പ്രതിക്ഷപ്പെടാറുണ്ട്. ഈ മാറ്റങ്ങള്‍ ചിലപ്പോള്‍ വളരെ സൂക്ഷ്മമായിരിക്കാം. ചിലപ്പോള്‍ തെറ്റിദ്ധരി ക്കപ്പെടുന്നതും. നേരത്തെ കണ്ടു പിടിക്കുകയാണെങ്കില്‍ കൃത്യമായിട്ടുള്ള ചികിത്സ ലഭ്യമാണ്. ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ ശസ്ത്രക്രിയകൊണ്ട് എടുത്തുകളയുകയോ അതല്ലങ്കില്‍ റേഡിയേഷന്‍ സങ്കേതം കൊണ്ടോ നശിപ്പിച്ചു കളയുകയോ ചെയ്യുന്നതാണ് ചികിത്സ. കൃത്യമായ ചികിത്സകൊണ്ട് ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്ക് ഈ രോഗികള്‍ക്ക് മടങ്ങി വരാന്‍ സാധിക്കും.

Related post