• October 23, 2021

അതിര്‍ത്തികള്‍ അടച്ച് ലോകം

 അതിര്‍ത്തികള്‍ അടച്ച് ലോകം

ആഗോളതലത്തില്‍ കോവിഡ് 19 മരണം 6,036 കടന്നതോടെ നിയന്ത്രണങ്ങള്‍ തീവ്രമാക്കി ലോക രാഷ്ട്രങ്ങള്‍. ചൈന രോഗ വ്യാപനത്തിന് കടിഞ്ഞാണിട്ടതിനു പിന്നാലെ യൂറോപ്പിലും വടക്ക് അമേരിക്കയിലും രോഗികളുടെ എണ്ണമേറി .

രോഗികളുടെ എണ്ണം 1,65,585 ആയി. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ യാത്രാവിലക്ക് തീവ്രമാക്കി . ഒറ്റ ദിവസം നൂറിലേറി മരണ സ്ഥിരീകരിച്ച സ്‌പെയിനില്‍ പുതുതായി രണ്ടായിരം പേര്‍ കൂടി രോഗികളായി. ഇതോടെ ആകെ രോഗികള്‍ 7753 ആയി. മരണം 292 .

ഭക്ഷണത്തിനും ,ജോലിക്കും ചികിത്സ തേടാനും മാത്രം വീടിന് പുറത്തിറങ്ങിയാല്‍ മതിയെന്ന് സ്‌പെയിന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി .പ്രധാനമന്ത്രി പെഡ്രോ സാഞ്ചേഴ്‌സിന്റെ ഭാര്യ ബെഗോന ഗോമസിനും രോഗ ബാധ സ്ഥിരീകരിച്ചു.രണ്ട് മന്ത്രിമാര്‍ നിലവില്‍ ചികിത്സയിലാണ്.പുത്തന്‍ പ്രഭവ കേന്ദ്രമായ ഇറ്റലിയില്‍ മരണം 1,809 ആയി.ഞാറാഴ്ച മാത്രം 368 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്.

Related post