• June 20, 2021

ലോകത്ത് കോവിഡ് കേസുകൾ 1.30 കോടി കടന്നു

 ലോകത്ത് കോവിഡ് കേസുകൾ  1.30 കോടി കടന്നു

ലോകത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 1.30 കോടി കടന്നു. ഇതുവരെ 13,027,830 പേര്‍ക്ക് കോവിഡ് ബാധിച്ചു. 571,076 പേര്‍ മരിച്ചു. 75,75,516 പേര്‍ കോവിഡില്‍ നിന്ന് മുക്തരായതായും വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍  പറയുന്നു. 

അമേരിക്കയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കോവിഡ് ഏറ്റവും കൂടുതല്‍ പടർന്നു പിടിച്ച അമേരിക്കയില്‍ രോഗികള്‍ 34 ലക്ഷം കടന്നു. പുതുതായി 58,290 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,37,782 ആയി വര്‍ധിച്ചു.

ബ്രസീലില്‍ കോവിഡ് സ്ഥീരീകരിച്ചവരുടെ എണ്ണം 18,66,176 ആയി. 25,364 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 659 മരണങ്ങളും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 72,151 ആയി. 8 ലക്ഷത്തിന് മുകളില്‍ രോഗികളുള്ള ഇന്ത്യയാണ് കോവിഡ് കണക്കില്‍ മൂന്നാം സ്ഥാനത്ത്.

Related post